ടോക്കിയോ: ടോക്കിയോ ഒളിന്പിക്സിന്റെ ആതിഥേയരാണെങ്കിലും സോഫ്റ്റ്ബോൾ മത്സരത്തിൽ തങ്ങൾ അത്ര സോഫ്റ്റ് അല്ലെന്നു തെളിയിച്ച് ജാപ്പനീസ് വനിതകൾ. ഒളിന്പിക്സ് വനിതാ സോഫ്റ്റ്ബോൾ ആദ്യ റൗണ്ട് പോരാട്ടത്തിൽ ജപ്പാൻ 8-1ന് ഓസ്ട്രേലിയയെ കീഴടക്കി. ഫുകുഷിമ അസുമ ബേസ്ബോൾ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ അമേരിക്ക 2-0ന് ഇറ്റലിയെയും കാനഡ 4-0ന് മെക്സിക്കോയെയും പരാജയപ്പെടുത്തി.
ഇന്നു നടക്കുന്ന മത്സരങ്ങളിൽ അമേരിക്ക കാനഡയെയും ജപ്പാൻ മെക്സിക്കോയെയും ഇറ്റലി ഓസ്ട്രേലിയയെയും നേരിടും. നാളെയാണ് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം.