1988 സോൾ ഒളിന്പിക്സിൽ വനിതാ സിംഗിൾസ് കിരീടം ജർമനിയുടെ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫ് സ്വന്തമാക്കിയതോടെയാണ് ഗോൾഡൻ സ്ലാം എന്ന പദപ്രയോഗം ടെന്നീസിൽ രംഗപ്രവേശം ചെയ്തത്. ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍, യുഎസ് ഓപ്പണ്‍ ജയത്തിനു പിന്നാലെയായിരുന്നു 1988ൽ സ്റ്റെഫിയുടെ ഒളിന്പിക്സ് സ്വർണം. ഒരേ വർഷം ഈ നേട്ടം അതുവരെ ആരും സ്വന്തമാക്കിയിരുന്നില്ല. ചരിത്രത്തിൽ ഗോൾഡൻ സ്ലാം സ്വന്തമാക്കിയ ഏക താരമായി സ്റ്റെഫി ഇന്നും നിലനിൽക്കുന്നു.
ഒളിന്പിക് സ്വർണം നേടിയാൽ ജോക്കോവിച്ചിനു കരിയർ ഗോൾഡൻ സ്ലാം എന്ന നേട്ടത്തിലെത്താം. നാല് ഗ്രാൻസ്ലാമും ഒളിന്പിക് സ്വർണവും കരിയറിൽ സ്വന്തമാക്കുന്നതിനാണു കരിയർ ഗോൾഡൻ സ്ലാം എന്നു വിശേഷിപ്പിക്കപ്പെടുന്നത്. പുരുഷ സിംഗിൾസിൽ അമേരിക്കയുടെ ആന്ദ്രെ അഗാസി, സ്പെയിനിന്റെ റാഫേൽ നദാൽ എന്നിവർ മാത്രമാണു കരിയർ ഗോൾഡൻ സ്ലാം സ്വന്തമാക്കിയവർ, വനിതാ സിംഗിൾസിൽ സ്റ്റെഫി ഗ്രാഫ്, സെറീന വില്യംസ് എന്നിവരും.
ഒളിന്പിക്സിൽ വെങ്കലം നേടിയ ചരിത്രം ജോക്കോവിച്ചിനുണ്ട്, 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ. അന്ന് നദാലിനായിരുന്നു സിംഗിൾസ് സ്വർണം.