കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവണിൽനിന്ന് സഞ്ജു വി. സാംസണ് പുറത്തായതു സമൂഹമാധ്യമങ്ങളിലടക്കം മിനിറ്റുകൾക്കുള്ളിൽ ചർച്ചയായി. അതോടെ സഞ്ജുവിനെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ബിസിസിഐ മീഡിയ ടീം രംഗത്തെത്തി. പരിശീലനത്തിനിടെ സഞ്ജുവിന്റെ കാൽമുട്ടിലെ ലിഗമെന്റിനു പരിക്കേൽക്കുകയായിരുന്നു. പരിക്ക് മെഡിക്കൽ സംഘം പരിശോധിച്ച് വരികയാണെന്നും ബിസിസിഐയുടെ മീഡിയ ടീം അറിയിച്ചു.