ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് ജയം. 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സ് നേടിയ ആതിഥേയർക്കെതിരേ 49.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് ജയം സ്വന്തമാക്കി. 96 റണ്‍സുമായി പുറത്താകാതെനിന്ന ഷക്കീബ് അൽ ഹസനാണു ബംഗ്ലാദേശിന്റെ വിജയശില്പി. രണ്ട് വിക്കറ്റും ഷക്കീബ് നേടിയിരുന്നു.