നിയോണ്‍: യൂറോപ്യൻ ഫുട്ബോൾ ഭരണ സമിതി യുവേഫ അടുത്ത നാലു വർഷത്തേക്കുള്ള ചാന്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങളുടെ വേദികൾ പ്രഖ്യാപിച്ചു. 2022ൽ സെന്റ് പീറ്റേഴ്സ്ബർഗ്, 2023ൽ തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുൾ, 2024ൽ ലണ്ടൻ, 2025 മ്യൂണിക് എന്നിവിടങ്ങളിലാണ് ഫൈനൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് സീസണുകളിൽ ഇസ്താംബുളിൽ നിന്ന് വേദി പോർച്ചുഗലിലേക്കു മാറ്റുകയായിരുന്നു. ഇതോടെ 2020ൽ പിഎസ്ജി- ബയേണ്‍ മ്യൂണിക്ക് ഫൈനൽ ലിസ്ബണിലും 2021ലെ ചെൽസി-മാഞ്ചസ്റ്റർ സിറ്റി ഫൈനൽ പോർട്ടോയിലുമായിരുന്നു.
യൂറോപ്പ ലീഗ് ഫൈനലുകളുടെ വേദികളും പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ ഫൈനൽ സെവിയ്യയിലും 2023ലേത് ബുഡാപെസ്റ്റിലും 2024ലേത് ഡബ്ലിനിലും 2025ലെ ഫൈനൽ ബിൽബാവോയിലും നടക്കും.
യൂറോ 2020നു വേദിയാകുന്നതില്‍ പിന്മാറിയതിനെത്തുടര്ന്നാണ് ഐറിഷ് നഗരമായ ഡബ്ലിനും സ്പാനിഷ് നഗരമായ ബില്‍ബാവോയ്ക്കും യൂറോപ്പ ലീഗ് ഫൈനലിനു വേദിയാകാനുള്ള അവസരം ലഭിച്ചത്. 2024 ലെ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലും ബില്‍ബാവോയിലാണ്.