കോഴിക്കോട്: എഎഫ്സി വനിതാ ചാന്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ്സി ഗ്രൂപ്പ് ബിയിൽ കളിക്കും. നവംബർ 7 മുതൽ 12 വരെ ജോർദാൻ തലസ്ഥാനമായ അമ്മാനിലാണ് മത്സരങ്ങൾ നടക്കുക.
ഉസ്ബെക്കിസ്ഥാൻ, ഇറാൻ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ക്ലബ്ബുകൾ ഉള്ള ഗ്രൂപ്പിലാണ് ഗോകുലം. ഇറാനിലെ വനിതാ ലീഗ് ചാന്പ്യന്മാരായ ഷഹർദാരി സിർജൻ ഗോകുലത്തിനൊപ്പമാണ്. നവംബർ ഏഴിന് അമ്മാൻ ക്ലബ്ബിനെതിരേയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ഗോകുലം ഒന്പതിനു ഷഹർദാരി സിർജാനെ നേരിടും. 12ന് മൂന്നാമത്തെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ ക്ലബ് എഫ്സി ബുന്യോഡ്കറുമായി ഏറ്റുമുട്ടും.