ദുബായ്: ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഇന്ത്യ ആതിഥേയരാകുന്ന ട്വന്റി 20 ലോകകപ്പിൽ. സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഈ വർഷം അവസാനത്തോടെ യുഎഇയിലും ഒമാനിലുമാണു മത്സരം നടക്കുന്നതെങ്കിലും ആതിഥേയരുടെ അവകാശം ഇന്ത്യക്കാണ്. ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണു ലോകകപ്പിന്റെ പ്രധാന മത്സരങ്ങൾ. വർഷങ്ങളായി പരന്പരകളിൽ അഭിമുഖീകരിക്കാത്ത ഇന്ത്യയും പാക്കിസ്ഥാനും ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്സിലിന്റെ (ഐസിസി) ടൂർണമെന്റുകളിൽ മാത്രമാണ് ഏറ്റുമുട്ടുന്നത്.
ഇന്ത്യയും പാക്കിസ്ഥാനുമുള്ള ഗ്രൂപ്പ് രണ്ടിൽ ലോക ടെസ്റ്റ് ചാന്പ്യന്മാരായ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, യോഗ്യത നേടുന്ന രണ്ടു ടീമുകൾ എന്നിവരാണുള്ളത്. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ട്വന്റി 20 ചാന്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഏകദിന ലോക ചാന്പ്യന്മാരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവയും യോഗ്യത നേടുന്ന രണ്ടു ടീമുകളുമാണ്.
നാലു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളാണ് സൂപ്പർ 12ന്റെ യോഗ്യതയ്ക്കായി മത്സരിക്കുന്നത്. ഇതിലെ ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ 12ലേക്കു യോഗ്യത നേടും.
ഗ്രൂപ്പ് ഘട്ടത്തിൽ വലിയ മത്സരങ്ങൾ ഞങ്ങൾക്ക് ഉറപ്പാക്കാൻ കഴിയുമെന്നും ലോകം മുഴുവൻ മഹാമാരിയിൽ പെട്ട് വിഷമിക്കുന്ന ഈ ഘട്ടത്തിൽ ഐസിസിയുടെ മൾട്ടി ടീം ഇനം ആരാധകർക്കു ജീവൻ പകരാൻ ഉതകുന്നതാകുമെന്നും ഐസിസി ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ജെഫ് അല്ലെർഡൈസ് പറഞ്ഞു.
ദുബായ്, അബുദാബി, ഷാർജ, ഒമാൻ എന്നിവടങ്ങളിൽ നടക്കുന്ന ടൂർണമെന്റിന്റെ ഫിക്സ്ചർ ഐസിസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യയിൽ കോവിഡ് രൂക്ഷമാകുകയും യാത്രാനിയന്ത്രണങ്ങൾ വന്നതോടെയുമാണ് ഇന്ത്യയിൽനിന്നു ലോകകപ്പ് മത്സരങ്ങൾ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റിയത്.
ഐസിസി പുരുഷ ട്വന്റി 20 ലോകകപ്പിനു വേദിയൊരുക്കുന്നതിലൂടെ ഒമാന് ലോക ക്രിക്കറ്റിൽ ഇടംപിടിക്കാനുള്ള അവസരമാണു നൽകുന്നതെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ക്രിക്കറ്റിലേക്കു കൂടുതൽ യുവ കളിക്കാരെ ആകർഷിക്കാൻ ഇതിനു കഴിയുമെന്നും ലോകോത്തര മത്സരം തന്നെയായിരിക്കും ഇതെന്നും ഗാംഗുലി പറഞ്ഞു.
ലോകകപ്പ് ഗ്രൂപ്പുകൾ
റൗണ്ട് 1
ഗ്രൂപ്പ് എ
ശ്രീലങ്ക
അയർലൻഡ്
ഹോളണ്ട്
നമീബിയ
ഗ്രൂപ്പ് ബി
ബംഗ്ലാദേശ്
സ്കോട്ലൻഡ്
പാപ്പുവ ന്യൂ ഗിനി
ഒമാൻ
സൂപ്പർ 12
ഗ്രൂപ്പ് 1
ഇംഗ്ലണ്ട്
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
വെസ്റ്റ് ഇൻഡീസ്
ഗ്രൂപ്പ് എ ഒന്നാം സ്ഥാനക്കാർ
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ
ഗ്രൂപ്പ് 2
ഇന്ത്യ
പാക്കിസ്ഥാൻ
ന്യൂസിലൻഡ്
അഫ്ഗാനിസ്ഥാൻ
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാർ
ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാർ
ഇംഗ്ലണ്ട്
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
വെസ്റ്റ് ഇൻഡീസ്
ഗ്രൂപ്പ് എ ഒന്നാം ഥാനക്കാർ