മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ പച്ച നിറത്തിലുള്ള കിറ്റുകൾക്കു നിരോധനം. 2022-23 സീസണ് മുതല്‍ സീരി എ ക്ലബ്ബുകള്‍ക്ക് പച്ച നിറത്തിലുള്ള ജഴ്സി ഇടാന്‍ അനുവാദമുണ്ടായിരിക്കില്ല. ഈ സീസണില്‍ പച്ച ജഴ്സി അണിഞ്ഞുള്ള മത്സരങ്ങളുണ്ടാകും. പച്ച നിറത്തിലുള്ള ജഴ്സികള്‍ ടെലിവിഷന്‍ ക്ലാരിറ്റി കുറയ്ക്കുമെന്ന പരാതിയെത്തുടര്‍ന്നാണ് സീരി എയുടെ നടപടി.
പച്ച ജഴ്സികള്‍ ഗ്രൗണ്ടിന്റെ നിറവുമായി വളരെയധികം സാമ്യമുള്ളതായതിനാല്‍ ടെലികാസ്റ്റില് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്ന് മത്സരം ലൈവായി കാണിക്കുന്ന ചാനലുകള്‍ പരാതി പറഞ്ഞിരുന്നു. ഈ വിലക്ക് കാര്യമായി ബാധിക്കുക സസുവോളയെ ആയിരിക്കും. അവരുടെ പരമ്പരാഗത ഹോം ജഴ്സി പച്ചയും കറുപ്പും വരയുള്ളതാണ്. സസുവോള പുതിയ ഹോം ജഴ്സി കണ്ടെത്തേണ്ടി വരും. പുതിയ നിയമം ഗോള്‍കീപ്പര്‍മാര്‍ക്ക് ബാധമാകില്ല.