+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യ​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ച് ഡെം​ബ​ലെയും ഗ്രീ​സ്മാ​നും

പാ​​​​രീ​​​​സ്: ഏ​​​​ഷ്യ​​​​ന്‍ വം​​​​ശ​​​​ജ​​​​ര്‍ക്കെ​​​​തി​​​​രേ വം​​​​ശീ​​​​യാ​​​​ധി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യ ഫ്ര​​​​ഞ്ച് ഫു​​​​ട്ബോ​​​​ള്‍ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ആ​​​​ന്‍ത്വാ​​​ന്‍ ഗ്
ഏ​ഷ്യ​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ച് ഡെം​ബ​ലെയും ഗ്രീ​സ്മാ​നും
പാ​​​​രീ​​​​സ്: ഏ​​​​ഷ്യ​​​​ന്‍ വം​​​​ശ​​​​ജ​​​​ര്‍ക്കെ​​​​തി​​​​രേ വം​​​​ശീ​​​​യാ​​​​ധി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യ ഫ്ര​​​​ഞ്ച് ഫു​​​​ട്ബോ​​​​ള്‍ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ആ​​​​ന്‍ത്വാ​​​ന്‍ ഗ്രീ​​​​സ്മാ​​​​നും ഉ​​​​സ്മാ​​​​ന്‍ ഡെം​​​​ബ​​​​ലെ​​​​യും വി​​​വാ​​​ദ​​​ത്തി​​​ൽ. ലാ ​​​ലി​​​​ഗ​​​​യി​​​​ല്‍ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യു​​​​ടെ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ഇ​​​​രു​​​​വ​​​​രും വം​​​​ശീ​​​​യാ​​​​ധി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​ന്ന വീ​​​​ഡി​​​​യോ സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​യി​​​​ല്‍ വൈ​​​​റ​​​​ലാ​​​​യി​. ഫ്ര​​​​ഞ്ച് ടീം ​​​​യൂ​​​​റോ ക​​​​പ്പി​​​​ല്‍നി​​​​ന്നു പു​​​​റ​​​​ത്താ​​​​യ​​​​തി​​​​നു ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഏ​​​​ഷ്യ​​​​ക്കാ​​​​രെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. വീ​​​​ഡി​​​​യോ​​​​യു​​​​ടെ ഉ​​​​റ​​​​വി​​​​ടം വ്യ​​​​ക്ത​​​​മ​​​​ല്ല.

ഹോ​​​​ട്ട​​​​ല്‍ മു​​റി​​യി​​ല്‍ സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യ​​​​ത്തി​​​​നെ​​​​ത്തി​​​​യ ഏ​​​​ഷ്യ​​​​ന്‍ വം​​​​ശ​​​​ജ​​​​രാ​​​​യ സ്റ്റാ​​​​ഫി​​​​നെ ഇ​​​​രു​​​​വ​​​​രും അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഗ്രീ​​​​സ്മാ​​​​നും ഡെം​​​​ബ​​​​ലെ​​​​യും താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഹോ​​​​ട്ട​​​​ല്‍ റൂ​​​​മി​​​​ലെ ടെ​​​​ലി​​​​വി​​​​ഷ​​​​നി​​​​ല്‍ വീ​​​​ഡി​​​​യോ ഗെ​​​​യിം ഇ​​​​ന്‍സ്റ്റാ​​​​ള്‍ ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഏ​​​​ഷ്യ​​​​ക്കാ​​​​രാ​​​​യ സ്റ്റാ​​​​ഫ്.

വീ​​​​ഡി​​​​യോ​​​​യി​​​​ല്‍ ഗ്രീ​​​​സ്മാ​​​​നെ മാ​​​​ത്ര​​​​മാ​​ണു കാ​​​​ണു​​​​ന്ന​​​​ത്. ഡെം​​​​ബ​​​​ലെ​​​യു​​​ടെ ശ​​​​ബ്ദം കേ​​​​ള്‍ക്കാം. ‘ഇ​​​​ത്ര​​​​യും വൃ​​​​ത്തി​​​​കെ​​​​ട്ട മു​​​​ഖ​​​​മു​​​ള്ള നി​​​​ങ്ങ​​​​ള്‍ക്കു ല​​​​ജ്ജ​​​​യി​​​​ല്ലേ. ഏ​​​​തു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഭാ​​​​ഷ​​​​യാ​​ണു നി​​​​ങ്ങ​​​​ള്‍ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​ത്? നി​​​​ങ്ങ​​​​ളു​​​​ടെ രാ​​​​ജ്യം സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി വ​​​​ള​​​​ര്‍ന്നി​​​​ട്ടു​​​​ണ്ടോ‍‍‍‍?’ എ​​ന്നു ഡെം​​​​ബ​​​​ലെ ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത് കേ​​​​ള്‍ക്കു​​​​ന്ന ഗ്രീ​​​​സ്മാ​​​​ന്‍ ചി​​​​രി​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്.

2019ല്‍ ​​​​ബാ​​​​ഴ്‌​​​​സ​​​​ലോ​​​​ണ​​​​യു​​​​ടെ ഏ​​​​ഷ്യ​​​​ന്‍ സ​​​​ന്ദ​​​​ര്‍ശ​​​​ന സ​​​​മ​​​​യ​​​​ത്തു​​​​ള്ള​​​​താ​​​​കാം വീ​​​​ഡി​​​​യോ എ​​​​ന്നാ​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. കാ​​​ര​​​ണം, വീ​​​ഡി​​​യോ​​​യി​​​ലെ ഗ്രീ​​​സ്മാ​​​ന്‍റെ ഹെ​​​​യ​​​​ര്‍സ്റ്റൈ​​​ലി​​​ൽ​​​നി​​​ന്ന് അ​​​തു മ​​​ന​​​സി​​​ലാ​​​കും. ഇ​​​​വ​​​​രു​​​​ടെ അ​​​​ധി​​​​ക്ഷേ​​​​പ​​​​ത്തെ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​നാ​​​കി​​​ല്ലെ​​​​ന്നും ഇ​​​​വ​​​​ര്‍ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും പൊതുവേ ആ​​​​വ​​​​ശ്യ​​​​മുയർന്നിട്ടുണ്ട്.