ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ ജോക്കോവിച്ച് 6-2, 6-4, 6-2ന് ക്രിസ്റ്റിയന്‍ ഗാറിനെ തോല്‍പ്പിച്ചു.
അഞ്ചാം സീഡ് ആന്ദ്രെ റൂബ്ലെവിനെ മാര്ട്ടിന് ഫുസോവിച്ച് 6-3, 4-6, 4-6, 6-0, 6-3ന് അട്ടിമറിച്ചു. ഡെനിസ് ഷാപോവ്ലോവ് 6-1, 6-3, 7-5ന് റോബര്‍ട്ടോ ബൗറ്റിസ്റ്റ് അഗ്ടിനെ തോല്‍പ്പിച്ചു. കറന് ഖാചനോവ് ക്വാര്‍ട്ടറിലെത്തി. ഇറ്റലിയുടെ മാത്തിയോ ബെറേട്ടിനി 6-4, 6-3, 6-1ന് ഇലിയ ഇവാഷ്കയെ തോല്‍പ്പിച്ചു ക്വാര്‍ട്ടറിലെത്തി.
വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടി 7-5, 6-3ന് ബാര്‍ബൊറ ക്രെജികോവയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം സീഡ് അര്യാന സാബലെങ്ക 6-3, 4-6, 6-3ന് എലേന റെയ്ബാകിനയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ഏഴാം സീഡ് ഇഗ ഷ്യാങ്ടെക്കിനെ അട്ടിമറിച്ച് തുര്‍ക്കിയുടെ ഓണ്‍സ് ജെബ്യൂര് ക്വാര്‍ട്ടറിലെത്തി. 5-7, 6-1, 6-1നായിരുന്നു തുര്‍ക്കിഷ് താരത്തിന്റെ ജയം. എട്ടാം സീഡ് കരോളിന പ്ലീഷ്കോവ 6-2, 6-3ന് ലുഡ്മില സാംസോനോവയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. കരോളിന മച്ചോവയും ക്വാര്‍ട്ടറിലേക്കു മുന്നേറി.