ബാകു: യൂറോ കപ്പ് ഫുട്ബോളിൽ ഡെന്മാർക്ക് സെമിയിൽ. 2-1ന് ചെക് റിപ്പബ്ലിക്കിനെ കീഴടക്കിയാണ് ഡെന്മാർക്ക് സെമിയിൽ പ്രവേശിച്ചത്. 1992ൽ യൂറോ കിരീടം സ്വന്തമാക്കിയതിനുശേഷം ഡെന്മാർക്ക് ഇതാദ്യമായാണ് സെമിയിൽ എത്തുന്നത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ഡാനിഷ് സംഘം ലീഡ് സ്വന്തമാക്കി. സ്റ്റെയ്ഗർ ലാർസന്റെ കോർണറിൽനിന്ന് തോമസ് ഡെലാനി ഹെഡറിലൂടെ ചെക് വല കുലുക്കി. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്നു ഡെലാനി. 13-ാം മിനിറ്റിൽ ചെക് റിപ്പബ്ലിക്കിന്റെ ആക്രമണം ഡെന്മാർക്ക് ഫലപ്രദമായി പ്രതിരോധിച്ചു. തുടർന്ന് പന്തുമായി ഡാനിഷ് സ്ട്രൈക്കർ ഡംസ്ഗാർഡ് കൗണ്ടർ ആക്രമണം നടത്തി. ഡംസ്ഗാർഡിന്റെ 21-ാം ജന്മദിനമായിരുന്നു ഇന്നലെ. 42-ാം മിനിറ്റിൽ ഡോൾബർഗിലൂടെ ഡെന്മാർക്ക് ലീഡ് ഉയർത്തി. മെയ്ലെഷിന്റെ ക്രോസിൽനിന്നായിരുന്നു ഗോൾ. ബ്രാത്വെയ്റ്റിനു ഹെഡ്ചെയ്യാൻ സാധിക്കാതെ കടന്നുവന്ന പന്ത് ഡോൾബർഗിന്റെ കാലിനു പാകമായാണ് എത്തിയത്.
49-ാം മിനിറ്റിൽ പാട്രിക് ഷീക്കിലൂടെ ചെക് റിപ്പബ്ലിക് ഒരു ഗോൾ മടക്കി. എന്നാൽ, രണ്ടാം ഗോളടിച്ച് കളിയിലേക്ക് തിരിച്ചുവരാൻ ചെക് സംഘത്തിനെ ഡെന്മാർക്ക് അനുവദിച്ചില്ല. ഷീക്ക് ടൂർണമെന്റിൽ നേടുന്ന അഞ്ചാം ഗോളാണ്. ഷീക്ക് ഇതോടെ ടോപ് സ്കോറർ സ്ഥാനത്ത് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഒപ്പമെത്തി.