ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസിൽ പുരുഷ വിഭാഗം സിംഗിൾസിൽ മുൻ ചാന്പ്യൻ ആൻഡി മുറെ പുറത്ത്. മൂന്നാം റൗണ്ട് മത്സരത്തിൽ പത്താം സീഡ് ഡെനിസ് ഷപോവ് ലോവ് 6-4, 6-2, 6-2ന് മുറെയെ തോൽപ്പിച്ചു. റോബർട്ടോ ബൗറ്റിസ്റ്റ അഗ്ട 7-5, 6-1, 7-6(7-4)ന് ഡൊമിനിക് കോഫെറിനെ തോൽപ്പിച്ചു പ്രീക്വാർട്ടറിലെത്തി. അലക്സാണ്ടർ സ്വരേവ്, സെബാസ്റ്റ്യൻ കോർഡ, മാത്യോ ബെരേട്ടിനി, ലോറൻസോ സൊനേഗോ, ഇലിയ ഇവാഷ്ക, ഹ്യുബർട്ട് ഹർകാസ് എന്നിവർ പ്രീക്വാർട്ടറിലെത്തി.
വനിതാ സിംഗിൾസിൽ എയ്ഞ്ചലിക് കെർബർ 2-6, 6-0, 6-1ന് അലിയക്സാഡ്ര സാസ്നോവിച്ചിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഓണ്‍സ് ജെബ്യൂർ5-7, 6-3, 6-2ന് ഗാർബിൻ മുഗ്രൂസയെ തോൽപ്പിച്ചു. മാഡിസണ്‍ കീസ്, കോകോ ഗൗഫ്, എമ്മാ റാഡുകാനു, കരോളിന മച്ചോവ, അയില ടോമലയനോവിച്ച്, പൗളോ ബഡോസ എന്നിവരും പ്രീക്വാർട്ടറിലെത്തി.
സാനിയ സഖ്യം പുറത്ത്
വനിതാ ഡബിൾസിൽ സാനിയ മിർസ-ബെഥനി മാറ്റെക് സാൻഡ്സ് സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്. റഷ്യയുടെ എലിന വെസ്നിന-വെറോണിക കുഡെർമെറ്റോവ സഖ്യത്തോട് 6-4, 6-3നാണ് ഇന്തോ-യുഎസ് സഖ്യം പരാജയപ്പെട്ടത്.