ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ രണ്ടാം സീഡായ ബെലാറസിന്റെ അരിന സബലെങ്ക പ്രീക്വാർട്ടറിൽ.
മൂന്നാം റൗണ്ടിൽ കൊളംബിയയുടെ മരിയ കമിലയെ 6-0, 6-3ന് കീഴടക്കിയാണ് അരിന അവസാന 16ൽ കടന്നത്. ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ, ടുണീഷ്യയുടെ ഓണ്‍സ് ജബ്യൂർ, പോളണ്ടിന്റെ ഇഗ ഷ്യാങ്ടെൻ, റഷ്യയുടെ സംസൊനോവ തുടങ്ങിയവരും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. വൈൽഡ് കാർഡിലൂടെ ടൂർണമെന്റിനെത്തിയ സംസൊനോവ അമേരിക്കയുടെ സ്റ്റെഫാനെസിനെ 6-2, 2-6, 6-4ന് തകർത്താണു പ്രീക്വാർട്ടറിലേക്കു മുന്നേറിയത്.
പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പറായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പ്രീക്വാർട്ടറിൽ. 6-4, 6-3, 7-6 (9-7)ന് അമേരിക്കയുടെ ഡെനിസ് കുൽഡയെയാണ് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ കീഴടക്കിയത്. റഷ്യയുടെ ആൻഡി റുബ്ലെവ് ഇറ്റലിയുടെ ഫോഗ്നിനിയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി പ്രീക്വാർട്ടറിൽ കടന്നു. സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.