യൂറോ കപ്പ് ഫുട്ബോളിൽ ഇന്നും നാളെയും വിശ്രമം. ശനിയാഴ്ച മുതൽ നോക്കൗട്ട് പോരാട്ടങ്ങൾ നടക്കും. കഴിഞ്ഞ രാത്രി 12.30ന് നടന്ന ഗ്രൂപ്പ് എഫിലെ പോർച്ചുഗൽ x ഫ്രാൻസ്, ജർമനി x ഹംഗറി മത്സരങ്ങളോടെയാണ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചത്. അതോടെ പ്രീക്വാർട്ടർ പോരാട്ട ചിത്രം വ്യക്തമായി.
ശനിയാഴ്ച നടക്കുന്ന ആദ്യ നോക്കൗട്ട് പോരാട്ടമായ വെയ്ൽസ് x ഡെന്മാർക്ക് പ്രീക്വാർട്ടറിനു വേദിയാകുന്നത് ആംസ്റ്റർഡാം അരീനയാണ്. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ആ രാത്രി 12.30ന് നടക്കുന്ന രണ്ടാം പ്രീക്വാർട്ടറിൽ ഇറ്റലിയും ഓസ്ട്രിയയും കൊന്പുകോർക്കും.
ചെക്, സ്വിസ്
ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലേക്ക് യോഗ്യത സ്വന്തമാക്കി. മികച്ച മൂന്നാം സ്ഥാനക്കാരായി നാല് ടീമുകൾകൂടെ പ്രീക്വാർട്ടറിൽ ഇടംപിടിക്കാം. ആ നാല് സ്ഥാനങ്ങളിൽ ആദ്യംതന്നെ ഇടം ഉറപ്പിച്ച ടീമുകളാണ് ചെക് റിപ്പബ്ലിക്കും സ്വിറ്റ്സർലൻഡും. ഗ്രൂപ്പ് ഡിയിൽ നാല് പോയിന്റുമായാണ് ചെക് റിപ്പബ്ലിക് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്, ഗോൾ വ്യത്യാസം +1. ഗ്രൂപ്പ് എയിൽ നാല് പോയിന്റുമായാണ് സ്വിറ്റ്സർലൻഡിന്റെ പ്രീക്വാർട്ടർ പ്രവേശനം, ഗോൾ വ്യത്യാസം -1ഉം.