ലണ്ടൻ: ക്രിക്കറ്റിൽ ബാറ്റ്സ്മാൻ സിക്സ് അടിക്കുന്നതും ആ പന്ത് കാണികളുടെ ദേഹത്തു കൊള്ളുന്നതും സാധാരണമാണ്. ഇത് പലപ്പോഴും ആരാധകർക്കു മറക്കാനാവാത്ത സംഭവവും ആകാറുണ്ട്. ഇംഗ്ലണ്ടിലെ യോർക്ഷയറിൽ നടന്ന ഒരു ക്ലബ് ക്രിക്കറ്റിൽ ഇത്തരത്തിലൊരു സംഭവം ഉണ്ടായി.
ഹാലിഫാക്സ് ക്രിക്കറ്റ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ഇല്ലിംഗ്്വർത്ത് സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബ്ബും സോർബി സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബും തമ്മിലായിരുന്നു മത്സരം. സിക്സ് അടിച്ചാൽ സാധാരണ ബാറ്റ്സ്മാൻമാർ ആഘോഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ ബാറ്റ്സ്മാന് നിരാശയായിരുന്നു. സെന്റ് മേരിസിന്റെ ആസിഫ് അലിയാണ് താൻ അടിച്ച സിക്സ് കണ്ട് നിരാശയോടെ ഗ്രൗണ്ടിൽ ഇരുന്നത്.
ആസിഫ് അലി തന്റെ നേർക്കുവന്ന ഷോർട്ട് ബോൾ സ്ക്വയർ ലെഗിലൂടെ പറത്തി. പന്ത് സ്റ്റേഡിയവും കടന്നുപോയി. സിക്സ് നേടിയതിലുള്ള അലിയുടെ സന്തോഷം പെട്ടെന്നു സന്താപമായി. കാരണം മറ്റൊന്നുമല്ല, ആ സിക്സ് സ്റ്റേഡിയത്തിന്റെ മുകളിലൂടെ പറന്ന് ആസിഫിന്റെ കാറിന്റെ പിറകുവശത്തെ ചില്ലിലാണ് ചെന്നിടിച്ചത്. ചില്ല് തവിടുപൊടി. തലയിൽ കൈവച്ച് ഗ്രൗണ്ടിൽ ഇരുന്നുപോയ അലിയുടെ പ്രതികരണം കണ്ട് സ്വന്തം ടീം അംഗങ്ങൾക്കും എതിർ ടീമംഗങ്ങൾക്കും അന്പയർക്കും ചിരിയടക്കാനായില്ല.
2020 ഓഗസ്റ്റിൽ അയർലൻഡ് താരം കെവിൻ ഒബ്രിയാനും ഒരു ആഭ്യന്തര മത്സരത്തിനിടെ സ്വന്തം കാറിന്റെ ചില്ല് സിക്സിലൂടെ തകർത്തിരുന്നു. ഡബ്ലിനിലെ പെംബ്രോക് ക്രിക്കറ്റ് ക്ലബ്ബിനായി കളിക്കുന്പോഴായിരുന്നു ഈ സംഭവം.