റോം/ബാകു: യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിലെ കലാശപ്പോരാട്ടങ്ങളിൽ ഇറ്റലിക്കും സ്വിറ്റ്സർലൻഡിനും ജയം. ഇറ്റലി 1-0ന് വെയ്ൽസിനെയും സ്വിറ്റ്സർലൻഡ് 3-1ന് തുർക്കിയെയും കീഴടക്കി. മൂന്ന് മത്സരവും ജയിച്ച ഇറ്റലി ഗ്രൂപ്പ് ചാന്പ്യന്മാരായാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. പരാജയപ്പെട്ടാലും രണ്ടാം സ്ഥാനത്തോടെ വെയ്ൽസും പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. ഒരേ സമയം റോമിലും ബാകുവിലുമായാണ് രണ്ട് മത്സരങ്ങളും അരങ്ങേറിയത്.
വെയ്ൽസിനെതിരേ മത്സരത്തിന്റെ 39-ാം മിനിറ്റിൽ മത്തേവു പെസിന്നയായിരുന്നു ഇറ്റലിക്കായി ഗോൾ സ്വന്തമാക്കിയത്. 55-ാം മിനിറ്റിൽ ഏഥൻ അംപാഡു ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ വെയ്ൽസ് പത്ത് പേരായി ചുരുങ്ങി.
തുർക്കിക്കെതിരേ സ്വിറ്റ്സർലൻഡിനായി ഷക്കീരി (26’, 68') ഇരട്ട ഗോൾ സ്വന്തമാക്കി. ഒരു ഗോൾ സെഫെറോവിച്ചിന്റെ (6’) വകയായിരുന്നു. 62-ാം മിനിറ്റിൽ ഖവേസിയാണ് തുർക്കിയുടെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്.