ബാഴ്സലോണ: ഹോളണ്ട് മുന്നേറ്റനിരക്കാരനായ മെംഫിസ് ഡിപ്പെയെ സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണ സ്വന്തമാക്കി. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ ലിയോണിൽനിന്ന് ഫ്രീ ട്രാൻസ്ഫറായാണ് ഡിപ്പെ ബാഴ്സയിൽ എത്തിയത്. ഡിപ്പെയുമായി 2022-23വരെയാണ് ബാഴ്സയുടെ കരാർ.