ലണ്ടൻ: പാവാട അണിയുന്ന ആണുങ്ങളുള്ള നാട്ടുകാർക്ക് ജയത്തിലും മധുരമുള്ള സമനില. യൂറോ കപ്പിൽ ഇംഗ്ലണ്ടിനെതിരേ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ സ്കോട്ലൻഡ് നേടിയ ഗോൾരഹിത സമനിലയെ ഫുട്ബോൾ ലോകം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
കാരണം, ലോകത്തിൽ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ശത്രുതയാണ് ഇംഗ്ലണ്ടും സ്കോട്ലൻഡും തമ്മിലുള്ളത്. രാജ്യാന്തര ഫുട്ബോൾ ചരിത്രത്തിലെ ആദ്യ മത്സരം 1872ൽ ഇംഗ്ലണ്ടും സ്കോട്ലൻഡും തമ്മിലായിരുന്നു. ഇരുവരും തമ്മിലുള്ള 115-ാം മത്സരമായിരുന്നു. 26-ാം തവണയാണ് സമനിലയിൽ പിരിയുന്നത്, ഗോൾരഹിത സമനിലയിൽ പിരിയുന്നത് മൂന്നാമതും.