+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റാലിയൻ പവർ

റോം: ​​സി​​റ്റി ഓ​​ഫ് സെ​​വ​​ൻ ഹി​​ൽ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന റോ​​മി​​ന്‍റെ ഹൃ​​ദ​​യ​​ത്തി​​ലു​​ള്ള ഒ​​ളി​​ന്പി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​റ്റ​​ലി ച​​രി​​ത്രം കു​​റി​​ച്ച​​പ്പോ​​ൾ അ​​തി​
ഇറ്റാലിയൻ പവർ
റോം: ​​സി​​റ്റി ഓ​​ഫ് സെ​​വ​​ൻ ഹി​​ൽ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന റോ​​മി​​ന്‍റെ ഹൃ​​ദ​​യ​​ത്തി​​ലു​​ള്ള ഒ​​ളി​​ന്പി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​റ്റ​​ലി ച​​രി​​ത്രം കു​​റി​​ച്ച​​പ്പോ​​ൾ അ​​തി​​നു ചു​​ക്കാ​​ൻ​​പി​​ടി​​ച്ച​​ത് മി​​ഡ്ഫീ​​ൽ​​ഡ​​ർ​​മാ​​രാ​​യ ലോ​​ക്കെ​​ട്ടെ​​ല്ലി​​യും ജോ​​ർ​​ജീ​​ഞ്ഞോ​​യും. 4-3-3 ശൈ​​ലി​​യി​​ൽ മൂ​​ന്ന് മു​​ന്നേ​​റ്റ നി​​ര​​ക്കാ​​ർ​​ക്കു പി​​ന്നി​​ലാ​​യി ഇ​​ട​​ത് വിം​​ഗി​​ൽ ലോ​​ക്കെ​​ട്ടെ​​ല്ലി​​യും മ​​ധ്യ​​ത്തി​​ൽ ജോ​​ർ​​ജീ​​ഞ്ഞോ​​യു​​മാ​​ണ് സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഗ്രൂ​​പ്പ് എ​​യി​​ലെ ഇ​​റ്റ​​ലി​​യു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ അ​​ണി​​നി​​ര​​ന്ന​​ത്. 3-0നാ​​ണ് ഇ​​റ്റ​​ലി സ്വി​​സ് സം​​ഘ​​ത്തെ മു​​ക്കി​​യ​​ത്.

ര​​ണ്ട് ഗോ​​ൾ മാ​​നു​​വ​​ൽ ലോ​​ക്കെ​​ട്ടെ​​ല്ലി​​യു​​ടെ (26’, 52’) ബൂ​​ട്ടി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു. ആ​​ദ്യ ഗോ​​ൾ ബെ​​റാ​​ഡി​​യു​​ടെ ക്രോ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നെ​​ങ്കി​​ൽ ര​​ണ്ടാം ഗോ​​ൾ ബോ​​ക്സി​​നു പു​​റ​​ത്തു​​നി​​ന്ന് തൊ​​ടു​​ത്ത ഒ​​രു ലോം​​ഗ് റേ​​ഞ്ചി​​ലൂ​​ടെ​​യാ​​ണ് ലോ​​ക്കെ​​ട്ടി​​ല്ലി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സി​​റൊ ഇ​​മ്മൊ​​ബൈ​​ൽ (89’) മ​​റ്റൊ​​രു ലോം​​ഗ് ഷോ​​ട്ടി​​ലൂ​​ടെ ഇ​​റ്റാ​​ലി​​യ​​ൻ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി. അ​​തോ​​ടെ യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് എ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ഇ​​റ്റ​​ലി 3-0ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ട് ആ​​ധി​​കാ​​രി​​ക ജ​​യ​​ങ്ങ​​ളി​​ലൂ​​ടെ ഇ​​റ്റ​​ലി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റി. യൂ​​റോ 2020ൽ ​​പ്രീ​​ക്വാ​​ർ​​ട്ട​​ർ ഉ​​റ​​പ്പി​​ച്ച ആ​​ദ്യ ടീ​​മാ​​യി ഇ​​റ്റ​​ലി. യൂ​​റോ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും മൂ​​ന്നോ അ​​തി​​ൽ അ​​ധി​​ക​​മോ ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ ജ​​യി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ മാ​​ത്രം ടീ​​മാ​​യി ഇ​​റ്റ​​ലി.

ജോ​​ർ​​ജീ​​ഞ്ഞോ ഫ്രം ​​ബ്ര​​സീ​​ൽ

ജോ​​ർ​​ജീ​​ഞ്ഞോ, ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ളി​​ൽ ഒ​​രു ‘ഞ്ഞോ’​യോ... ​സാ​​ധാ​​ര​​ണ​​യാ​​യി ബ്ര​​സീ​​ൽ താ​​ര​​ങ്ങ​​ൾ​​ക്ക​​ല്ലേ ‘ഞ്ഞോ’​​യി​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന പേ​​രു​​ള്ള​​തെ​​ന്ന് നെ​​റ്റി​​ചു​​ളി​​ച്ചാ​​ൽ അ​​ദ്ഭു​​ത​​മി​​ല്ല. അ​​തെ, ഇ​​റ്റ​​ലി​​യു​​ടെ ജോ​​ർ​​ജീ​​ഞ്ഞൊ ജ​ന്മം​​കൊ​​ണ്ട് ബ്ര​​സീ​​ലു​​കാ​​ര​​നാ​​ണ്. ജോ​​ർ​​ജീ​​ഞ്ഞോ​​യു​​ടെ മു​​തു​​മു​​ത്ത​​ച്ഛ​​ൻ ഇ​​റ്റ​​ലി​​ക്കാ​​ര​​നാ​​യി​​രു​​ന്നു. 15-ാം വ​​യ​​സി​​ലാ​​ണ് ജോ​​ർ​​ജീ​​ഞ്ഞോ ഇ​​റ്റ​​ലി​​യി​​ലേ​​ക്ക് കു​​ടി​​യേ​​റി​​യ​​ത്. ഇ​​റ്റ​​ലി​​യു​​ടെ ര​​ണ്ട് ജ​​യ​​ത്തി​​ലും മ​​ധ്യ​​നി​​ര​​യി​​ലെ സ​​ജീ​​വ സാ​​ന്നി​​ധ്യ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് 2016 മു​​ത​​ൽ അ​​സൂ​​റി സം​​ഘ​​ത്തി​​ലു​​ള്ള ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ജോ​​ർ​​ജീ​​ഞ്ഞോ.

സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പാ​​സ്, ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ട​​ച്ച്, റി​​ക്ക​​വ​​റീ​​സ് എ​​ന്നി​​വ ജോ​​ർ​​ജീ​​ഞ്ഞോ​​യ്ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത്. തു​​ർ​​ക്കി​​ക്കെ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ലാ​​ക​​ട്ടെ ടാ​​ക്കി​​ൾ​​സ്, റി​​ക്ക​​വ​​റീ​​സ്, പാ​​സ് എ​​ന്നി​​വ​​യി​​ൽ ടീ​​മി​​ലെ മു​​ന്പ​​നാ​​യി​​രു​​ന്നു ജോ​​ർ​​ജീ​​ഞ്ഞോ.

സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ ലോ​​ക്കെ​​ട്ടെ​​ല്ലി​​ക്ക് പാ​​സിം​​ഗി​​ൽ 94 ശ​​ത​​മാ​​നം കൃ​​ത്യ​​ത​​യാ​​യി​​രു​​ന്നു ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. 91 ശ​​ത​​മാ​​ന​​വു​​മാ​​യി ജോ​​ർ​​ജീ​​ഞ്ഞോ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.


ഗോ​​ൾ​​വ​​ഴ​​ങ്ങി​​ല്ല

ഇ​​റ്റ​​ലി ഗോ​​ൾ വ​​ഴ​​ങ്ങാ​​തെ ജ​​യി​​ക്കു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ 10 മ​​ത്സ​​ര​​മാ​​ണി​​ത്. ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ടീ​​മാ​​യി അ​​സൂ​​റി​​ക​​ൾ. 10 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി 31 ഗോ​​ൾ നേ​​ടി. ക​​ഴി​​ഞ്ഞ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ്റ​​ലി തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ല. 1935-39 കാ​​ല​​ഘ​​ട്ട​​​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി 30 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​ൽ​​വി അ​​റി​​യാ​​ത്ത​​താ​​ണ് അ​​സൂ​​റി​​ക​​ളു​​ടെ സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡ്. അ​​തി​​ലേ​​ക്ക് ഒ​​രു മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​ക​​ലം മാ​​ത്ര​​മേ മാ​​ൻ​​സീ​​നി​​യു​​ടെ കു​​ട്ടി​​ക​​ൾ​​ക്കുള്ളൂ. ഞാ​​യ​​റാ​​ഴ്ച വെ​​യ്ൽ​​സി​​നെ​​തി​​രേ​​യാ​​ണ് ഇ​​റ്റ​​ലി​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.