കൊച്ചി: അടുത്ത കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഇവാൻ വുകോമനോവിച്ചിനെ നിയമിച്ചു. സെർബിയൻ സ്വദേശിയായ ഇദ്ദേഹം കളിക്കാരനായും പരിശീലകനായും കഴിവു തെളിയിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാനെത്തുന്ന 10-ാമത്തെ പരിശീലകനാണ് ഈ നാൽപ്പത്തിമൂന്നുകാരൻ.
നവംബർ പകുതിയോടെയാണ് ഇത്തവണത്തെ ഐഎസ്എൽ സീസൺ ആരംഭിക്കുന്നത്. ഗോവയിൽ തന്നെയാകും ലീഗ്. കോവിഡ് വ്യാപനം കൂടുന്നപക്ഷം ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ലീഗ് മാറ്റും. ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ജൂലൈയിൽ ആരംഭിക്കും.