മ്യൂണിക്ക്: യൂറോ കപ്പ് ഫുട്ബോളിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനു ജയം. യൂറോ 2020ലെ മരണഗ്രൂപ്പെന്നു വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ ഫ്രാന്‍സ് 1-0ന് ജര്‍മനിയെ തോല്‍പ്പിച്ചു.
താരസമ്പന്നമായ പോരാട്ടത്തില്‍ ജര്‍മന്‍ പ്രതിരോധതാരം മാറ്റ്സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിനു വിജയം സമ്മാനിച്ചത്. കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വച്ചിട്ടും ഗോള്‍ നേടാന്‍ ജര്‍മനിക്കു സാധിച്ചില്ല. ജര്‍മന്‍ മുന്നേറ്റക്കാര്‍ക്കു തകര്‍ക്കാന്‍ പറ്റാത്ത ശക്തിയില്‍ ഫ്രഞ്ച് പ്രതിരോധവും ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസും നിലകൊണ്ടു.
ഫ്രാന്‍സിന്റെ മുന്നേറ്റനിരയില്‍ കൈലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന് എന്നിവര്‍ക്കൊപ്പം കരീം ബെന്സമയുമുണ്ടായിരുന്നു. 2014 ലോകകപ്പിനുശേഷം ആദ്യമായാണു ബെന്‍സമ ഫ്രാന്‍സിനായി കളിക്കുന്നത്. മത്സരത്തില്‍ ബെന്‍സമ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡിലായതിനെത്തുടര്ന്ന് അനുവദിച്ചില്ല.
ലോകോത്തര താരങ്ങള്‍ അണിനിരന്ന ഫ്രാന്‍സ് ശരാശരി പ്രകടനം മാത്രമാണു പുറത്തെടുത്തത്. ഇടയ്ക്കു കൈലിയന്‍ എംബാപ്പെ പന്തുമായി കുതിച്ച് ജര്‍മന്‍ ബോക്സിലെത്തി നിറയൊഴിച്ചെങ്കിലും ഗോള്‍കീപ്പര്‍ മാനുവല്‍ നോയറും ജര്‍മന്‍ പ്രതിരോധവും തടസമായി. എംബാപ്പെയുടെ ഒരു ശ്രമം ഗോളാകുകയും ചെയ്തതാണ്. എന്നാല്‍ വിഎആറിലൂടെ എംബാപ്പെ ഓഫ് സൈഡിലായിരുന്നുവെന്നു വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു.
തുടര്‍ച്ചയായി ആക്രമണം നടത്തിയെങ്കിലും ജര്‍മന്‍ മുന്നേറ്റനിരയുടെ കൃത്യതയില്ലായ്മ തിരിച്ചടിയായി.