ബ്രിസ്റ്റോള്‍: ഇന്ത്യ-ഇംഗ്ലണ്ട് ഏക ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് വനിതകള്‍ ശക്തമായ നിലയില്‍. ആതിഥേയര്‍ രണ്ടു വിക്കറ്റിന് 158 റണ്‍സ് എന്ന നിലയിലാണ്. ഹെതര്‍ നൈറ്റ് (45), നതാലി സീവര്‍ (10) എന്നിവരാണു ക്രീസില്‍. ഓപ്പണര്‍മാരായ ലോറന് വിന്‍ഫീല്‍ഡ് ഹില്‍ (35), ടാമി ബീമൗണ്ട് (66) എന്നിവരുടെ വിക്കറ്റുകളാണു നഷ്ടമായത്. പൂജാ വസ്ത്രകര്‍, സ്നേഹ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍, ഷഫാലി വര്‍മ, സ്നേഹ് റാണ, ടാനിയ ഭാട്യ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനായി സോഫിയ ഡങ്കലിയും അരങ്ങേറി.
ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍, ഷഫാലി വര്‍മ, സ്നേഹ് റാണ, ടാനിയ ഭാട്യ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനായി സോഫിയ ഡങ്കലിയും അരങ്ങേറി.