അസര്ബൈജാന്: യൂറോ കപ്പിലെ കറുത്ത കുതിരകളായ തുര്‍ക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി വെയ്ല്‍സ്. ആരോണ്‍ റാംസി(42)യും കോണര്‍ റോബേര്ട്സു(90+5)മാണ് ടീമിനായി ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ വെയ്ല്‍സ് നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. മറുവശത്ത് തുര്‍ക്കിയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു.
യോഗ്യതാമത്സരങ്ങളില്‍ വമ്പന്‍ ടീമുകളെ അട്ടിമറിച്ച് യോഗ്യത നേടിയെത്തിയ തുര്‍ക്കിയ്ക്ക് പക്ഷേ വെയ്ല്‍സിനെതിരേ ആ മികവ് പുറത്തെടുക്കാനായില്ല. ആദ്യ മത്സരത്തില്‍ അവര്‍ ഇറ്റലിയോട് പരാജയപ്പെട്ടിരുന്നു. രണ്ട് ഗോളുകള്‍ക്കും അവസരമൊരുക്കിയ വെയ്ല്‍സ് നായകന് ഗരെത് ബെയ്ല് മികച്ച പ്രകടനം പുറത്തെടുത്തു.