ബുഡാപെസ്റ്റ്: യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിനു മുമ്പ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസും നടത്തിയ വാര്‍ത്താസമ്മേളനം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്.
വാര്‍ത്താസമ്മേളനത്തിനെത്തിയ ക്രിസ്റ്റ്യാനോ മുമ്പിലെ മേശയില്‍ വച്ചിരുന്ന രണ്ടു കൊക്കകോള കുപ്പികള്‍ എടുത്തുമാറ്റുകയും പകരം വെള്ളക്കുപ്പികള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. കൊക്കകോളയ്ക്കു പകരം വെള്ളം കുടിക്കാന്‍ താരം ഉപദേശിക്കുകയും ചെയ്തു. യൂറോയിലെ ഔദ്യോഗിക സ്പോണ്‍സര്‍മാരാണു കൊക്ക കോള.
ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകന് ഫാന്റയും കൊക്ക കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.