ന്യൂഡല്‍ഹി: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിന്റെ മുഖ്യപരിശീലകൻ രാഹുല്‍ ദ്രാവിഡ് പരിശീലകനാകുമെന്നു ബിസിസിഐ പ്രസിഡന്റ്സൗരവ് ഗാംഗുലി. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ദ്രാവിഡ് പരിശീലകനാകുമെന്നു നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിരുന്നില്ല. 2014ല്‍ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ദ്രാവിഡ് ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ എ ടീം, അണ്ടര്‍19 ടീം പരിശീലകനുമായിരുന്നു ദ്രാവിഡ്.