ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ദിവസങ്ങള്‍ മാത്രം ബാക്കിയിക്കേ വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു. ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ സതാംപ്ടണില്‍ 18ന് ആരംഭിക്കും. വിജയികള്‍ക്ക് 16 ലക്ഷം ഡോളറും ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദണ്ഡുമാണു നല്‍കുക.
ഐസിസി ആദ്യമായി തുടങ്ങിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയികളെയാണ് അഞ്ചു ദിവസത്തെ മത്സരംകൊണ്ട് നിര്‍ണയിക്കുക. പരാജയപ്പെടുന്നവര്‍ക്ക് എട്ടു ലക്ഷം ഡോളര്‍ ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 4,50,000 ഡോളറും നാലാം സ്ഥാനക്കാര്‍ക്ക് 3,50,000 ഡോളറും അഞ്ചാം സ്ഥാനക്കാര്‍ക്ക് 2,00,000 ഡോളറും ലഭിക്കും. മറ്റു സ്ഥാനക്കാര്‍ക്ക് 1,00,000 ഡോളര്‍ വീതവും നല്‍കും.