+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ക്കോ​വി​ച്ചി​ന് 19-ാം ഗ്രാൻസ്‌ലാം കിരീടം

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്. അ​ഞ്ച് സെ​റ്റ് നീ​ണ്ട വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ഗ്രീ​ക്ക് താ​രം സ്റ്റെ
ജോ​ക്കോ​വി​ച്ചി​ന് 19-ാം ഗ്രാൻസ്‌ലാം കിരീടം
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്. അ​ഞ്ച് സെ​റ്റ് നീ​ണ്ട വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ 6-7 (6-8), 2-6, 6-3, 6-2, 6-4നു കീ​ഴ​ട​ക്കി​യാ​ണ് ജോ​ക്കോ​വി​ച്ച് ത​ന്‍റെ ര​ണ്ടാം ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ഇ​തോ​ടെ ക​രി​യ​റി​ൽ ജോ​ക്കോ​വി​ച്ചി​ന്‍റെ ഗ്രാ​ൻ​സ്‌​ലാം നേ​ട്ടം 19 ആ​യി.

എ​ല്ലാ ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​വും ചു​രു​ങ്ങി​യ​ത് ര​ണ്ട് ത​വ​ണ നേ​ടു​ക എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ലും ജോ​ക്കോ എ​ത്തി. വ​നി​താ സിം​ഗി​ൾ​സ് കി​രീ​ട​ത്തി​നു പി​ന്നാ​ലെ ചെ​ക് താ​രം ക്രെ​ജി​ക്കോ​വ ഡ​ബി​ൾ​സ് കി​രീ​ട​വും നേടി.