ഫുട്ബോൾ ആരാധകർക്ക് ഉറക്കമില്ലാ രാവുകൾ. ഈ രാത്രി മുതൽ കാൽപ്പന്ത് പ്രേമികൾ പകൽ ഉറക്കത്തിനായി മാറ്റിവയ്ക്കും രാത്രിയിൽ ചാനലിലോ ലൈവ് സ്ട്രീമിംഗ് ആപ്പുകളിലോ മത്സരം കാണും. അതെ, ഈ രാത്രി മുതൽ ഇരവുപകലാകുന്ന കാൽപ്പന്ത് മാമാങ്കം. കാരണം, ഇന്ത്യൻ സമയം വൈകുന്നേരത്തോടെ യൂറോ കപ്പ് ആരംഭിക്കും, യൂറോ കപ്പ് മത്സരം കഴിയുന്പോഴേക്കും ലാറ്റിനമേരിക്കയിൽ കോപ്പ അമേരിക്കയ്ക്ക് പന്തുരുണ്ടു തുടങ്ങും... കാറ്റ് നിറച്ച ആ തുകൽ പന്ത് നിശ്ചലമാകുന്പോഴേക്കും കേരളക്കരയിൽ രാവിലെ ഏഴുമണി കഴിയും.
യൂറോ കപ്പിലെ ആദ്യ മത്സരം വൈകുന്നേരം 6.30നാണ് ആരംഭിക്കുക. തുടർന്ന് 9.30നും 12.30നും മത്സരങ്ങളുണ്ട്. 12.30ന്റെ മത്സരം അവസാനിക്കുന്നതിനു തൊട്ടുപിന്നാലെ കോപ്പയിലെ ആദ്യ മത്സരത്തിന്റെ കിക്കോഫ്, 2.30ന്. കോപ്പയിലെ രണ്ടാം മത്സരം 5.30നാണു നടക്കുക. കോപ്പ നോക്കൗട്ടിൽ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് 2.30 am, 3.30 am, 4.30 am, 5.30 am, 6.30 am എന്നിങ്ങനെയാണ്. ഫൈനൽ രാവിലെ 5.30നും. ചുരുക്കത്തിൽ കാൽപ്പന്ത് ആരാധകർക്കു യൂറോ വിരുന്നുണ്ട് വയറു നിറഞ്ഞിരിക്കുന്പോൾ കോപ്പ നിറയെ ഐസ്ക്രീം മധുരം ലഭിക്കും...