ബാകു (അസർബൈജാൻ): തുല്യ ശക്തികളുടെ പോരാട്ടം തുല്യതയിൽ പിരിഞ്ഞു. യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ വെയ്ൽസും സ്വിറ്റ്സർലൻഡും ഓരോ ഗോൾ വീതമടിച്ച് പോയിന്റ് പങ്കുവച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു രണ്ട് ഗോളും പിറന്നത്.
ഗ്രാനിത് സാക്ക നയിക്കുന്ന ഫിഫ റാങ്കിൽ 13-ാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡ് ആയിരുന്നു ആദ്യം ഗോളടിച്ചത്. 49-ാം മിനിറ്റിൽ ഷാക്കിരിയുടെ പാസിൽനിന്ന് ബ്രീൽ എംബോളൊ ഫിഫ 17-ാം റാങ്കുകാരായ വെയ്ൽസിന്റെ വല കുലുക്കി. ഗോൾ മടക്കാനുള്ള വെയ്ൽസ് ശ്രമം 74-ാം മിനിറ്റിൽ ഫലം കണ്ടു. മോറെലിന്റെ പാസിൽനിന്ന് കീഫെർ മൂർ സ്വിസ് വലയിൽ പന്ത് എത്തിച്ചു. ഗാരെത് ബെയ്ലും സംഘവും തുടർന്ന് ലീഡ് നേടാൻ കിണഞ്ഞുശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധം വഴങ്ങിയില്ല.