ബ്രസീലിയ: ഒടുവിൽ കോപ്പ അമേരിക്ക ഫുട്ബോൾ 2021 ചാന്പ്യൻപ്പിന്റെ തടസങ്ങളെല്ലാം നീങ്ങി. അവസാന കടന്പയായിരുന്ന സുപ്രീംകോടതി വിധിയും കോപ്പയ്ക്ക് അനുകൂലമായി. കോപ്പയ്ക്ക് ബ്രസീൽ ആതിഥേയത്വം വഹിച്ചാൽ രാജ്യത്തിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാകുമെന്ന പൊതുതാത്പര്യ ഹർജിയിൽ, കോപ്പ ചാന്പ്യൻഷിപ്പുമായി മുന്നോട്ടുപോകാനായിരുന്നു
ബ്രസീൽ സുപ്രീംകോടതിയുടെ വിധി. കോപ്പയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ബ്രസീൽ ‘കോപ്പ’വൈറസിനെ ക്ഷണിച്ചുവരുത്തുകയാണെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ, സർക്കാർ കൃത്യമായ നിബന്ധനകളിലൂടെ ടൂർണമെന്റ് നടത്തണമെന്നും കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകണമെന്നുമായിരുന്നു ബ്രസീൽ സുപ്രീംകോടിതയിലെ 11 അംഗ ബെഞ്ചിന്റെ വിധി.
കഴിഞ്ഞ വർഷം അർജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പ് കോവിഡിനെത്തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ പേരിൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ കൊളംബിയയെ ആതിഥേയത്വത്തിൽനിന്ന് ഒഴിവാക്കി. കോവിഡ് അനിയന്ത്രിതമായ അർജന്റീനയെയും കോണ്‍ഫെഡറേഷൻ കഴിഞ്ഞ മാസം അവസാനം ഒഴിവാക്കിയതോടെയാണ് ബ്രസീൽ ആതിഥേയത്വത്തിലേക്കെത്തിയത്.
റിയൊ ഡി ഷാനെറൊ, ബ്രസീലിയ, കുയിയാബ, ഗോയിയാനിയ എന്നിവിടങ്ങളിലായുള്ള അഞ്ച് സ്റ്റേഡിയങ്ങളിലാണ് 47-ാമത് കോപ്പ അമേരിക്ക അരങ്ങേറുക. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 2.30ന് ബ്രസീലും വെനസ്വേലയും തമ്മിലാണ് ഉദ്ഘാടന മത്സരം.
കരുത്തോടെ അർജന്റീന
ബുവാനോസ് ആരീസ്: കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിനുള്ള അർജന്റൈൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് അർജന്റീന പ്രഖ്യാപിച്ചത്. ലയണൽ മെസി, സെർജിയൊ അഗ്വെയ്റോ, എയ്ഞ്ചൽ ഡി മരിയ, ലൗതാരൊ മാർട്ടിനെസ് തുടങ്ങിയ സൂപ്പർ താരങ്ങൾ ടീമിലുണ്ട്. പ്രതിരോധ താരം ഹ്വാൻ ഫോയ്ത്, സ്ട്രൈക്കർ ലൂകാസ് ഒകാംപസ് എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല. ഗ്രൂപ്പ് എയിൽ ഉറുഗ്വെ, ചിലി, പരാഗ്വെ, ബൊളീവിയ എന്നിവയ്ക്കൊപ്പമാണ് അർജന്റീന.