പാരീസ്: ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ. ഇരുപത്തിരണ്ടുകാരനായ സിറ്റ്സിപാസ് ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പ്രവേശിക്കുന്നത്. അഞ്ച് സെറ്റ് നീണ്ട സൂപ്പർ സെമി പോരാട്ടത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് സിറ്റ്സിപാസ് കീഴടക്കിയത്. സ്കോർ: 6-3, 6-3, 4-6, 4-6, 6-3.
ആദ്യ രണ്ട് സെറ്റും നേടിയ സിറ്റ്സിപാസിനെതിരേ തുടർന്നുള്ള രണ്ട് സെറ്റിൽ സ്വരേവ് തിരിച്ചടിച്ചു. എന്നാൽ, നിർണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കിയ സിറ്റ്സിപാസ് ഫൈനലിലേക്ക് മുന്നേറി. നദാൽ x ജോക്കോവിച്ച് സെമി ജേതാവാണ് ഫൈനലിൽ സിറ്റ്സിപാസിന്റെ എതിരാളി.