പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൽസിൽ റഷ്യയുടെ അനസ്താഷ്യ പൗളിചെങ്കോവ ഫൈനലിൽ. ഇരുപത്തൊന്‍പതുകാരിയായ റഷ്യൻ താരം ഇതാദ്യമായാണ് ഒരു ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്നത്. സെമിയിൽ സ്ലോവേനിയയുടെ തമാറ സിദാൻഷെകിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു പൗളിചെങ്കോവയുടെ മുന്നേറ്റം. സ്കോർ: 7-5, 6-3.
റാഫ x ജോക്കോ
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസിൽ ഇന്ന് ക്ലാസിക് പോരാട്ടം. നിലവിലെ ചാന്പ്യനും 20 ഗ്രാൻസ്ലാം നേട്ടക്കാരനുമായ സ്പെയിനിന്റെ റാഫേൽ നദാൽ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചുമായി കൊന്പുകോർക്കും. ഇന്നു നടക്കുന്ന രണ്ടാം സെമിയിലാണ് റാഫ x ജോക്കോ സൂപ്പർ പോരാട്ടം അരങ്ങേറുക.
വൈകുന്നേരം 6.20ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ആദ്യ സെമിയിൽ അഞ്ചാം സീഡായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും ആറാം സീഡായ ജർമനിയുടെ അലക്സാലണ്ടർ സ്വരേവും ഏറ്റുമുട്ടും.