മുംബൈ: ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന, ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ സഞ്ജു വി.സാംസൺ, ദേവദത്ത് പടിക്കൽ എന്നിവർ ടീമിൽ ഇടംനേടി. ശിഖർ ധവാനാണ് ക്യാപ്റ്റൻ.
ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ) പൃഥ്വി ഷാ, ഗെയ്ക്ക് വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക്, നിതീഷ് റാണ, ഇഷാൻ കിഷൻ, യുസ്വേന്ദ്ര ചാഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, കൃണാൽ പാണ്ഡ്യ, കുൽദീപ്, വരുൺ ചക്രവർത്തി, ദീപക് ചാഹർ, നവനീത് സെയ്നി, ചേതൻ സകരിയ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.