യൂറോ 2020 ഫുട്ബോളിന്റെ ഡി ഗ്രൂപ്പിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്ന ടീം ചുവപ്പും വെളുപ്പും കളങ്ങളാൽ തീർത്ത ജഴ്സി ധരിക്കുന്ന ക്രൊയേഷ്യതന്നെ. 2018 ഫിഫ ലോകകപ്പിൽ ഫൈനലിലെത്തിയ ടീമാണ് ക്രൊയേഷ്യ എന്നതും അവരുടെ മാറ്റ് കൂട്ടുന്നു. ലൂക്ക മോഡ്രിച്ച് എന്ന മിഡ്ഫീൽഡ് ജനറലാണ് ടീമിന്റെ അമരത്ത്. ഗ്രൂപ്പിൽ ക്രൊയേഷ്യക്ക് ശക്തമായ വെല്ലുവിളി ഇംഗ്ലണ്ടിൽനിന്നായിരിക്കും ഉണ്ടാകുക. ചെക് റിപ്പബ്ലിക്, സ്കോട്ലൻഡ് എന്നിവയെയും നിസാരമായി തള്ളിക്കളയുക അസാധ്യം. യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ ക്വാർട്ടറിനപ്പുറം കടക്കാൻ ക്രൊയേഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല.
നേട്ടങ്ങൾ: 2018 ഫിഫ ലോകകപ്പ് രണ്ടാം സ്ഥാനം
ഫിഫ റാങ്ക്: 14
സുപ്രധാന താരം: ലൂക്ക മോഡ്രിച്ച്
ഇംഗ്ലണ്ട്
കൊണ്ടും കൊടുത്തും വിജയം നേടിയിട്ടുള്ള ഇംഗ്ലണ്ട് ഇത്തവണ രണ്ടും കൽപ്പിച്ചാണ്. ലണ്ടനിലെ വെംബ്ലിയിൽ നോക്കൗണ്ട് പോരാട്ടങ്ങളിൽ കളിക്കുകയെന്ന ലക്ഷ്യമാണ് സൗത്ത്ഗേറ്റിന്റെ ശിക്ഷണത്തിലുള്ള ടീമിനുള്ളത്. സ്കോട്ലൻഡുമായുള്ള സ്ഫോടനാത്മക പോരാട്ടമാണ് ഇംഗ്ലീഷ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. റഷ്യൻ ലോകകപ്പു മുതൽ ടീം ഫോമിലാണ്. ലോകകപ്പിൽ നാലാം സ്ഥാനവും തുടർന്നു നടന്ന നേഷൻസ് ലീഗിൽ വെങ്കലവും നേടിയിരുന്നു.
നേട്ടങ്ങൾ: 1966 ലോകകപ്പ്. 1968, 1996 യൂറോ മൂന്നാമത്.
ഫിഫ റാങ്ക്: 04
സുപ്രധാന താരം: ഹാരി കെയ്ൻ
സ്കോട്ലൻഡ്
1998 ഫിഫ ലോകകപ്പിനുശേഷം സ്കോട്ലൻഡ് ഒരു സുപ്രധാന ടൂർണമെന്റിനെത്തുന്നത് ഇതാദ്യമാണ്. നീണ്ട 23 വർഷത്തിനുശേഷം പ്രമുഖവേദിയിലെത്തുന്നതിനാൽ സ്കോട്ലൻഡിനു തെളിയിക്കാനേറെ. പ്ലേ ഓഫിലൂടെയായിരുന്നു ഇത്തവണത്തെ യോഗ്യത.
നേട്ടങ്ങൾ: യൂറോയിൽ മൂന്നാം തവണ
ഫിഫ റാങ്ക്: 44
സുപ്രധാന താരം: ജോണ് മക്ഗിൻ
ചെക് റിപ്പബ്ലിക്
ചെക്കോസ്ലോവാക്യയെ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിച്ചതിന് ശേഷം, 1996 ൽ യൂറോപ്യൻ ചാന്പ്യൻഷിപ്പിനുള്ള യോഗ്യതയിൽ ചെക്ക് റിപ്പബ്ലിക് പങ്കെടുത്തു. അതിനുശേഷം എല്ലായ്പ്പോഴും യോഗ്യത നേടി. 1996 ൽ ചെക്ക് ടീം ഫൈനലിൽ ജർമനിയോട് ഗോൾഡൻ ഗോളിൽ തോറ്റു.
നേട്ടങ്ങൾ: 1996 യൂറോ രണ്ടാം സ്ഥാനം, 2004 മൂന്നാം സ്ഥാനം
ഫിഫ റാങ്ക്: 40
സുപ്രധാന താരം: വ്ളാഡിമിർ ഡരിഡ
ജോസ് കുന്പിളുവേലിൽ