+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​​ല​​വാ​​ൻ ബെ​​ൽ​​ജി​​യം

യൂ​​റോ 2020 ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് ബി​​യി​​ലെ ബ​​ല​​വാ​ന്മാ​​ർ ഫി​​ഫ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ബെ​​ൽ​​ജി​​യം ആ​​ണ്. 2015 ന​​വം​​ബ​​ർ മു​​ത​​ൽ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഒ​​ന്ന
ബ​​ല​​വാ​​ൻ ബെ​​ൽ​​ജി​​യം
യൂ​​റോ 2020 ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് ബി​​യി​​ലെ ബ​​ല​​വാ​ന്മാ​​ർ ഫി​​ഫ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ബെ​​ൽ​​ജി​​യം ആ​​ണ്. 2015 ന​​വം​​ബ​​ർ മു​​ത​​ൽ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ ബെ​​ൽ​​ജി​​യം, 2016 മാ​​ർ​​ച്ചി​​ൽ ഒ​​ന്നി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി. എ​​ന്നാ​​ൽ, 2018 സെ​​പ്റ്റം​​ബ​​ർ മു​​ത​​ൽ ഒ​​ന്നാം റാ​​ങ്കി​​ൽ തു​​ട​​രു​​ക​​യാ​​ണ്. എ​​ഡ​​ൻ ഹ​​സാ​​ർ​​ഡ് ന​​യി​​ക്കു​​ന്ന ടീ​​മി​​ൽ മ​​റ്റൊ​​രു ഹ​​സാ​​ർ​​ഡു​​മു​​ണ്ട്, തൊ​​ർ​​ഗ​​ൻ ഹ​​സാ​​ർ​​ഡ്. 60 ഗോ​​ൾ നേ​​ടി​​യ റൊ​​മേ​​ലു ലു​​കാ​​ക്കു​​വാ​​ണ് റി​​ക്കാ​​ർ​​ഡ് ഗോ​​ൾ സ്കോ​​റ​​ർ.
നേ​​ട്ട​​ങ്ങ​​ൾ: 1980 യൂ​​റോ ര​​ണ്ടാം സ്ഥാ​​നം, 2018 ലോ​​ക​​ക​​പ്പി​​ൽ മൂ​​ന്നാ​​മ​​ത്.
ഫി​​ഫ റാ​​ങ്ക്: ഒ​​ന്നാം സ്ഥാ​​നം.
സു​​പ്ര​​ധാ​​ന താ​​രം: കെ​​വി​​ൻ ഡി ​​ബ്രൂ​​യി​​ൻ

ഡെ​ന്മാ​​ർ​​ക്ക്

ഫ്രാ​​ൻ​​സി​​ൽ നടന്ന 2016 യൂ​​റോ​​ക​​പ്പിൽ ​​ഡെ​ന്മാ​​ർ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മെ​​ത്തു​​ന്ന ഡാ​​നി​​ഷ് ടീം ​​ഇ​​ത്ത​​വ​​ണ പ​​ല​​തും പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. കോ​​പ്പ​​ൻ​​ഹേ​​ഗ​​നി​​ലെ പ്രാ​​ഥ​​മി​​ക റൗ​​ണ്ടി​​ൽ ഗ്രൂ​​പ്പ് ബി​​യി​​ലെ മൂ​​ന്ന് ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ളും ക​​ളി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത് മു​​ത​​ലാ​​ക്കാ​​ൻ ടീ​​മി​​നു സാ​​ധി​​ക്കു​​മോ എ​​ന്ന​​താ​​ണ് ക​​ണ്ട​​റി​​യേ​​ണ്ട​​ത്.
നേ​​ട്ട​​ങ്ങ​​ൾ: 1992 യൂ​​റോ​​ ചാ​​ന്പ്യ​​ൻ, 1906 ഒ​​ളി​​ന്പി​​ക്സ് സ്വ​​ർ​​ണം, 1995 കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ്.
ഫി​​ഫ റാ​​ങ്ക്: 10
സു​​പ്ര​​ധാ​​ന താ​​രം: ക്രി​​സ്റ്റ്യ​​ൻ എ​​റി​​ക്സ​​ണ്‍

ഫി​​ൻ​​ല​​ൻ​​ഡ്

ഫി​​ന്നി​​ഷ് ദേ​​ശീ​​യ ടീം യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യം. ഗ്രീ​​സ്, ബോ​​സ്നി​​യ എ​​ന്നി​​വ​​രെ പി​​ന്ത​​ള്ളി​​യാ​​യി​​രു​​ന്നു ഫി​​ൻ​​ല​​ൻ​​ഡ് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്, എ​​തി​​രാ​​ളി​​ക​​ൾ​​ക്ക് ശ​​ക്ത​​മാ​​യ സൂ​​ച​​ന​​യാ​​ണ​​ത്. ബ​​യ​​ർ ലെ​​വ​​ർ​​കൂ​​സ​​ന്‍റെ ലൂ​​ക്കാ​​സ് ഹ്ര​​ഡെ​​ക്കി​​യാ​​ണ് ഒ​​ന്നാം ഗോ​​ളി.
നേ​​ട്ട​​ങ്ങ​​ൾ: 2020 യൂ​​റോ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് യോ​​ഗ്യ​​ത, 1912 ഒ​​ളി​​ന്പി​​ക് നാ​​ലാം സ്ഥാ​​നം.
ഫി​​ഫ റാ​​ങ്ക്: 54
സു​​പ്ര​​ധാ​​ന താ​​രം: ടി​​മു പു​​ക്കി

റ​​ഷ്യ

2018 ​​ഹോം ലോ​​ക​​ക​​പ്പി​​ലെ അ​​ത്ഭു​​ത​​ക​​ര​​മാ​​യ പ്ര​​ക​​ട​​ന​​ത്തി​​നു ശേ​​ഷം യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും ഒ​​രു മി​​ന്ന​​ൽ​​പ്പി​​ണ​​രാ​​കാ​​ൻ റ​​ഷ്യ കൊ​​തി​​ക്കു​​ന്നു. റ​​ഷ്യ​​ൻ ക്ല​​ബ്ബു​​ക​​ളി​​ൽ ക​​ളി​​ക്കു​​ന്ന താ​​ര​​ങ്ങ​​ളാ​​ണ് ടീ​​മി​​ന്‍റെ ക​​രു​​ത്ത്. 26 അം​​ഗ സം​​ഘ​​ത്തി​​ലെ നാ​​ല് താ​​ര​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് റ​​ഷ്യ​​ക്കു പു​​റ​​ത്ത് ക്ല​​ബ് ഫു​​ട്ബോ​​ൾ ക​​ളി​​ക്കു​​ന്ന​​ത്.
നേ​​ട്ട​​ങ്ങ​​ൾ: 1966 ലോ​​ക​​ക​​പ്പ് നാ​​ലാം സ്ഥാ​​നം, 1960 യൂ​​റോ കി​​രീ​​ടം.
ഫി​​ഫ റാ​​ങ്കിം​​ഗ്: 38
സു​​പ്ര​​ധാ​​ന താ​​രം: ഗോ​​ലോ​​വി​​ൻ

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ