കൊച്ചി: അടുത്ത ഐഎസ്എല്‍ സീസണിലേക്കുള്ള കളിക്കാരുടെ രജിസ്ട്രേഷന് സംബന്ധിച്ച് സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. ഓരോ ക്ലബും അവരുടെ 35 അംഗ ടീമില്‍ നാലു ഡെവലപ്മെന്റ് താരങ്ങളെ ഉള്‍പ്പെടുത്തണം. മത്സരദിവസത്തെ ടീമില്‍ ഇത്തരത്തില്‍ രണ്ടു താരങ്ങളും ഉണ്ടായിരിക്കണം.
ഐഎസ്എൽ പ്ലേയിംഗ് ഇലവണിൽ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമായി. വരുന്ന സീസണ് മുതൽ ഏഴ് ഇന്ത്യൻ താരങ്ങൾ പ്ലേയിംഗ് ഇലവണിൽ ഉണ്ടാകണം. നാല് വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താനാകൂ. ഇതോടെ ആറു വിദേശ താരങ്ങളുമായി മാത്രമേ ഒരു ക്ലബ്ബിന് കരാറിലെത്താൻ കഴിയുകയുള്ളൂ. വിദേശതാരം മാർക്യൂ താരമാണെങ്കിൽ മാത്രമെ ഏഴാമതൊരാളെ ടീമിലെത്തിക്കാൻ സാധിക്കൂ.