പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ഒന്നാം നന്പർ നൊവാക് ജോക്കോവിച്ച് വാക്കോവറിലൂടെ ക്വാർട്ടറിൽ. എതിരാളി ലോറൻസോ മുസേറ്റി പിന്മാറിയതോടെയാണ് ജോക്കോവിച്ചിന് വാക്കോവർ ലഭിച്ചത്.
6-7(9-7), 7-6(7-2), 6-1, 6-0, 4-0ന് പിന്നിൽനിൽക്കേയാണ് മുസേറ്റി പിന്മാറിയത്. ഡിഗോ ഷ്വാർട്സ്മാൻ ക്വാർട്ടറിലെത്തി. അലക്സാണ്ടര്‍ സ്വരേവ് 6-4, 6-1, 6-1ന് കെയ് നിഷികോരിയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി.
വനിതാ സിംഗിള്‍സില്‍ മുന്‍ ഒന്നാം നമ്പര്‍ സെറീന വില്യംസ് പുറത്ത്. ഏഴാം സീഡായ സെറീനയെ 6-3, 7-5ന് എലിന റെയ്ബാക് പരാജയപ്പെടുത്തി. 17 വയസും 44 ദിവസവുമുള്ളപ്പോള്‍ 2006ല്‍ നിക്കോള്‍ വെയ്ദിസോവ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തിയശേഷം അവ സാന എട്ടിലെത്തുന്ന പ്രായം കുറഞ്ഞതാരമാണ് കൊകോ ഗൗഫ്. 24-ാം സീഡ് ഗൗഫ് 6-3, 6-1ന് ടുണീഷ്യയുടെ ഒണസ് ജബ്യൂറിനെ പരാജപ്പെടുത്തി. 17 വയസും 86 ദിവസവുമാണ് യുഎസ് താരത്തിന്റെ പ്രായം. ബര്‍ബറ ക്രെയിസികോവ ക്വാര്‍ട്ടറിലെത്തി.