ദോഹ: 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യത ഉപേക്ഷിച്ച ഇന്ത്യ ഇനി 2023 ഏഷ്യന്‍ കപ്പ് യോഗ്യത സജീവമാക്കാന്‍ ഇറങ്ങുന്നു. ലോകകപ്പ്, ഏഷ്യന്‍ കപ്പ് യോഗ്യതാമത്സരങ്ങളില്‍ ഒരു ജയം പോലും നേടാത്ത ഇന്ത്യ ആദ്യ ജയം തേടി ഇന്ന് അയല്‍ക്കാരായ ബംഗ്ലാദേശിനെ നേരിടും. ലോകകപ്പ് യോഗ്യതയില്നിന്നു നേരത്തെതന്നെ പുറത്തായിക്കഴിഞ്ഞ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളില്‍ വിജയം ലഭിച്ചാല്‍ മാത്രമേ ഏഷ്യന്‍ കപ്പിനുള്ള മൂന്നാം റൗണ്ടില്‍ നേരിട്ട് പ്രവേശിക്കാനാകൂ.
ഗ്രൂപ്പ് ഇയില്‍ ആറു കളിയില്‍നിന്നു മൂന്നു പോയിന്റ് മാത്രമുള്ള ഇന്ത്യക്ക് ഇതുവരെ ഏഷ്യന്‍ കപ്പ് യോഗ്യതയുടെ മൂന്നാം ഘട്ടം ഉറപ്പിക്കാനായിട്ടില്ല. ആദ്യ മൂന്നു സ്ഥാനക്കാര്‍ നേരിട്ടു യോഗ്യത നേടിക്കഴിഞ്ഞാല്‍ എട്ട് ഗ്രൂപ്പുകളിലെ മികച്ച നാലു നാലാം സ്ഥാനക്കാരും മൂന്നാം ഘട്ടത്തിലേക്കു നേരിട്ടു യോഗ്യത നേടും. ബാക്കിയുള്ള നാലു ടീമുകള്‍ക്കു മൂന്നാം ഘട്ടത്തിലേക്കു യോഗ്യത നേടണമെങ്കില്‍ പ്ലേ ഓഫ് കളിക്കേണ്ടിവരും.
നിലവിലെ നാലാം സ്ഥാനത്തുള്ള ആറുകള്‍ പോയിന്റില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഇതുകൊണ്ടുതന്നെ മൂന്നാം റൗണ്ടിലേക്കു നേരിട്ടുള്ള യോഗ്യത ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഇനി ജയം കൂടിയേ തീരൂ. ഇന്നത്തെ മത്സരം ജയിക്കുകയാണെങ്കില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ആറു വര്‍ഷത്തിനുശേഷം ഇന്ത്യ നേടുന്ന ആദ്യ ജയമാകും. 2015 നവംബറില്‍ ഗുവാമിനെയാണ് 1-0ന് ഇന്ത്യ അവസാനമായി പരാജയപ്പെടുത്തിയത്.
കഴിഞ്ഞ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോടു പൊരുതിയാണ് ഇന്ത്യ 1-0ന് തോറ്റത്. 18 മിനിറ്റ് മുതല്‍ ഇന്ത്യക്ക് പത്തുപേരുമായാണു കളിക്കേണ്ടിവന്നത്. ഈ മത്സരം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
ഗ്രൂപ്പ് ഇയിലെ അവസാന സ്ഥാനക്കാരായ ബംഗ്ലാദേശിനെ അപേക്ഷിച്ചുനോക്കിയാല്‍ ഇന്ത്യയാണു കരുത്തര്‍. റാങ്കിംഗില്‍ ഇന്ത്യ 105-ാമതും ബംഗ്ലാദേശ് 184-ാം സ്ഥാനത്തുമാണ്. ഇന്ത്യ രണ്ടു തവണ ബംഗ്ലാദേശിനെ ലോകകപ്പ് യോഗ്യതയില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. 1985ല്‍ രണ്ടുപാദങ്ങളിലായി നടന്ന മത്സരത്തില്‍ 2-1ന് ഇന്ത്യ ജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ ബംഗ്ലാദേശിനെ തീര്‍ത്തും എഴുതിത്തള്ളാനാവില്ല. ഈ യോഗ്യതാ ഘട്ടത്തില്‍ത്തന്നെ അതു വ്യക്തമായതാണ്. 2019ല്‍ കോല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ നടന്ന യോഗ്യതയിലെ ആദ്യപാദത്തില്‍ ബംഗ്ലാദേശ് ആദ്യം ഗോള്‍ നേടി മുന്നിലെത്തി. 88-ാം മിനിറ്റില്‍ ആദില്‍ ഖാന്റെ ഹെഡറിലൂടെയാണ് ഇന്ത്യ സമനിലയുമായി രക്ഷപ്പെട്ടത്. അഫ്ഗാനിസ്ഥാനെ 1-1ന് സമനിലയില്‍ കുരുക്കിയശേഷമാണു ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.
ലോകകപ്പ് യോഗ്യതയില്‍ ഇന്ത്യന്‍ പരിശീലകനായുള്ള ആദ്യ ജയമാണു പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് ലക്ഷ്യമിടുന്നത്. ഇതു കഴിഞ്ഞാല്‍ 15ന് അഫ്ഗാനിസ്ഥാനെതിരേയാണു ലോകകപ്പ് യോഗ്യതയിലെ അവസാനമത്സരം.