ബ്രസല്‍സ്: യൂറോ കപ്പ് ഫുട്ബോളിനൊരുങ്ങുന്ന ബെല്‍ജിയം ടീമിന് ആശ്വാസം. ടീമിന്റെ പ്രധാന താരം കെവിന് ഡി ബ്രുയിന് ടീമിനൊപ്പം ഇന്നു ചേരുമെന്നു പ്രഖ്യാപിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ ഡി ബ്രുയിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.