പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ മുന്‍ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസരങ്ക പുറത്ത്. റഷ്യയുടെ അനസ്താസിയ പൗളിചെങ്കോവ 5-7, 6-3, 6-2ന് അസാരങ്കയെ പരായപ്പെടുത്തി. പത്ത് വര്‍ഷത്തിനുശേഷം ആദ്യമായാണ് പൗളിചെങ്കോവ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 20-ാം സീഡ് മാര്കീറ്റ വോഡ്രുസോവയെ തോല്‍പ്പിച്ച് പൗള ബഡോസ ക്വാര്‍ട്ടറിലെത്തി. തമാര സിഡാന്സ്ക് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.പുരുഷ സിംഗിള്‍സില്‍ ഡാനില്‍ മെദ്വദേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവര്‍ ക്വാര്‍ട്ടറിലെത്തി.