പോര്‍ട്ടോ അല്ലെഗ്രി (ബ്രസീല്‍): ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയില്‍ ജയം തുടര്‍ന്ന് ബ്രസീല്‍. ഒരു ഗോളിനു വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത നെയ്മര്‍ തിളങ്ങിയ മത്സരത്തില്‍ ബ്രസീല്‍ 2-0ന് ഇക്വഡോറിനെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ 15 പോയിന്റുമായി ബ്രസീല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. 11 പോയിന്റുള്ള അര്‍ജന്റീനയാണു രണ്ടാമത്. ഇക്വഡോറാണു മൂന്നാമത്.
ആദ്യ പകുതിയില്‍ ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളുകളൊന്നും നേടാനായില്ല. 65-ാം മിനിറ്റില്‍ ബ്രസീലിനെ റിച്ചാര്ഡിസണ് മുന്നിലെത്തിച്ചു. നെയ്മറുടെ പാസില്‍നിന്നായിരുന്നു ഗോള്‍. ലീഡ് ഉയര്‍ത്താനുള്ള ബ്രസീലിന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ ജീസസിനെ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റിയിലൂടെ നെയ്മര്‍ (90+4) ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടി. നെയ്മറെടുത്ത ആദ്യ കിക്ക് ഗോള്‍കീപ്പര്‍ അലക്സാണ്ടര്‍ ഡൊമിനിഗസ് തടഞ്ഞു. എന്നാല്‍ വിഎആര്‍ പരിശോധയില്‍ ഗോളി മുന്നോട്ടു കടന്നുനിന്നെന്നു വ്യക്തമായതോടെ പെനല്‍റ്റിയെടുക്കാന്‍ ഒരു അവസരംകൂടി ലഭിച്ചു. ഇത്തവണ പിഴവൊന്നും വരുത്താതെ നെയ്മര്‍ പന്ത് വലയിലാക്കി.
ഫ്ളെമന്ഗോ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ബര്‍ബോസ അഞ്ചു വര്‍ഷത്തിനുശേഷം ബ്രസീല്‍ ജഴ്സില്യില് ഇറങ്ങിയ മത്സരമായിരുന്നു. ഇടവേളയ്ക്ക് മൂന്നു മിനിറ്റ് മുമ്പ് ബര്‍ബോസ വലകുലുക്കിയെങ്കിലും ഓഫ് സൈഡില്‍ പെട്ട് ഗോള്‍ അനുവദിച്ചില്ല.
എട്ടിനു പരാഗ്വെയ്ക്കെതിരേയാണു ബ്രസീലിന്റെ അടുത്ത മത്സരം.
നിരവധി പ്രതിസന്ധികള്ക്കിടെയാണു ബ്രസീലിന്റെ ജയം. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ബ്രസീലിന്റെ തീരുമാനത്തിനെതിരേ കളിക്കാരും രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് മൂലം ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന ബ്രസീലില്‍ മത്സരത്തിനിറങ്ങാന്‍ താത്പര്യമില്ലെന്ന് ബ്രസീല്‍ കളിക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ മുഖ്യപരിശീലകന്‍ ടിറ്റെ കോപ്പ അമേരിക്കയ്ക്കു മുമ്പ് സ്ഥാനമൊഴിയുമെന്നും അഭ്യൂഹമുണ്ട്.
കോപ്പ അമേരിക്കയില്‍ കളിക്കണമോയെന്ന കാര്യത്തെക്കുറിച്ച് കളിക്കാര്‍ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റെ റൊജീറോ കാബോക്ലോയുമായി സംസാരിക്കുമെന്നു ടിറ്റെ അറിയിച്ചു. ഇതേക്കുറിച്ചുള്ള തീരുമാനം ചൊവ്വാഴ്ച ഉണ്ടായേക്കും. ബ്രസീല്‍ കളിക്കാരുടെ ഗോളാഘോഷമെല്ലാം പരിശീലകനടുത്തുവച്ചായിരുന്നു.