പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് 6-1, 6-4, 6-1ന് അനായാസ ജയത്തോടെ പ്രീക്വാര്‍ട്ടറിലെത്തി. റിച്ചാര്‍ഡ്സ് ബെറാന്‍കിസിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. നിലവിലെ ചാന്പ്യൻ റഫേൽ നദാൽ 6-3, 6-3, 6-3ന് കാമറോൺ നോറിയെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ അനായാസം കടന്നു. ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്വദേവ് അനായാസ ജയത്തോടെ പ്രീക്വാര്‍ട്ടറില്‍. മെദ് വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-2, 6-4) റീലി ഒപെല്‍കയെ പരാജയപ്പെടുത്തി.
സ്റ്റെഫാനോസ് സിറ്റ്സിപാസ് 5-7, 6-3, 7-6(7-3),6-1ന് ജോണ്‍ ഇസ്നറെ തോല്‍പ്പിച്ചു. ലോക ആറാം നമ്പര്‍ അലക്സാണ്ടര്‍ സ്വരേവ് 6-2, 7-5, 6-2നു സെര്‍ബിയയുടെ ലാസ് ലോ ഡെറെയെ തോല്‍പ്പിച്ചു. ഡിഗോ ഷ്വാര്ട്സ്മാന് 6-4, 6-2, 6-1 ഫിലിപ് കോള്ഷെര്ബെറിനെ പരാജയപ്പെടുത്തി. സ്പെയിനിന്റെ പാബ്ലോ കരേനോ ബൗസ്റ്റ് 6-4, 6-4, 6-2ന് സ്റ്റീവ് ജോണ്‍സനെ പരാജയപ്പെടുത്തി. ജാനിക് സിന്നര്‍ 6-1, 7-5, 6-3ന് മിഖായല്‍ യമെറിനെ തോല്‍പ്പിച്ചു.
വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ അഞ്ചാം റാങ്ക് എലിന സ്വിറ്റോലിന പുറത്ത്. ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജികോവ 6-3, 6-2ന് സ്വിറ്റോലിനയെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലെത്തി. സൊളേന്‍ സ്റ്റീഫന്‍സ് 6-3, 7-5ന് കരോളിന മച്ചോവയെ തോല്പിച്ചു. ലോക നാലാം നമ്പര്‍ സോഫിയ കെനിന് 4-6, 6-1, 6-4ന് ജെസിക പെഗുലയെ തോല്‍പ്പിച്ചു. മാര്‍ത്ത കോസ്റ്റുക് പ്രീക്വാര്‍ട്ടറിലെത്തി.