മുംബൈ: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ലോകകപ്പ് യുഎഇയിലും ഒമാനിലുമായി നടന്നേക്കും. ഇക്കാര്യത്തില്‍ ഐസിസിയോടു ബിസിസിഐ സമ്മതം മൂളിയതായി റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണു ലോകകപ്പ് നടക്കേണ്ടത്.
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഐസിസി ബിസിസിഐയ്ക്ക് ജൂണ്‍ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ആതിഥേയരാകുന്നതില്‍ ഐസിസിക്ക് അതൃപ്തിയുണ്ട്. ഇന്ത്യയിലെ സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്പോള്‍ ലോകകപ്പ് നടത്താന്‍ പ്രയാസമായിരിക്കുമെന്നാണ് ഐസിസി ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.
കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെ ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ സ്ഥിതി വഷളായേക്കുമെന്ന സാഹചര്യവും ഐസിസിയെ അലട്ടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വേദി മാറ്റത്തിനു ബിസിസിഐ സമ്മതം മൂളിയെന്നാണു റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യക്കുണ്ടാകും.
ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് നടക്കുന്നതിനാല്‍ യുഎഇയിലെ വേദികള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവരും. ഇതിന് സമയം ലഭിക്കാനായി ആദ്യഘട്ട മത്സരങ്ങള്‍ ഗള്‍ഫ് മേഖലയിലെതന്നെ മറ്റൊരു വേദിയില്‍ നടത്തുന്നതിനെക്കുറിച്ച് ഐസിസി ആലോചിക്കുന്നുണ്ട്. ഒമാന്‍ തലസ്ഥാനം മസ്ക്കറ്റിനാണ് ആദ്യ പരിഗണന. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാകും യുഎഇയിലെ മത്സരങ്ങളുടെ വേദി.