+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കന്നിയങ്കത്തില്‍ പടക്കുതിരകളാകാന്‍ മാസിഡോണിയക്കാര്‍

ഒ​രു​കാ​ല​ത്ത് ലോ​കം ഏ​റെ വാ​ഴ്ത്തി​യി​രു​ന്ന ഒ​രു രാ​ജ്യ​മാ​യി​രു​ന്നു കിം​ഗ്ഡം ഓ​ഫ് യൂ​ഗോ​സ്ലാ​വി​യ, അ​തും യൂ​റോ​പ്പി​ന്‍റെ പ​റു​ദീ​സ​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു കൊണ്ട് (19182003). 1990ക​ളു​ടെ തു​ട​
കന്നിയങ്കത്തില്‍ പടക്കുതിരകളാകാന്‍ മാസിഡോണിയക്കാര്‍
ഒ​രു​കാ​ല​ത്ത് ലോ​കം ഏ​റെ വാ​ഴ്ത്തി​യി​രു​ന്ന ഒ​രു രാ​ജ്യ​മാ​യി​രു​ന്നു കിം​ഗ്ഡം ഓ​ഫ് യൂ​ഗോ​സ്ലാ​വി​യ, അ​തും യൂ​റോ​പ്പി​ന്‍റെ പ​റു​ദീ​സ​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു കൊണ്ട് (1918-2003). 1990ക​ളു​ടെ തു​ട​ക്ക​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​ക​ല​ഹം മൂ​ലം ചി​ന്ന​ഭി​ന്ന​മാ​യി ത​ക​ര്‍ന്ന​ടി​ഞ്ഞ് ച​രി​ത്ര​ത്തി​ന്‍റെ താ​ളു​ക​ളി​ല്‍ സ്ഥാ​നം നഷ്ടപ്പെട്ടപ്പോ​ള്‍ ഈ ​പേ​രു വെ​റും ഓ​ര്‍മ​യാ​യി. പി​ന്നീ​ട് നി​ര​വ​ധി​യാ​യ കൊ​ച്ചു രാ​ജ്യ​ങ്ങ​ളു​ടെ ഉ​യി​ര്‍ത്തെ​ഴു​ന്നേ​ല്‍പ്പി​ലൂ​ടെ പു​തി​യ പേ​രു​ക​ളി​ല്‍ യൂ​റോ​പ്പി​ന്‍റെ ഭൂ​പ​ട​ത്തി​ല്‍ രേ​ഖ​യാ​യി മാ​റി.

ആ​ദ്യം സ്വീ​ക​രി​ച്ച യൂ​ഗോ​സ്ലാ​വി​യ​ന്‍ റി​പ്പ​ബ്ലി​ക് മാ​സി​ഡോ​ണി​യ എ​ന്നു പേ​രു സ്വീ​ക​രി​ച്ചു​വെ​ങ്കി​ലും ചു​റ്റും കി​ട​ക്കു​ന്ന ചെ​റു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഗ്രീ​സി​ന്‍റെ​യും രാ​ഷ്്‌ട്രീയ എ​തി​ര്‍പ്പു​മൂ​ലം 2019 ല്‍ ഈ ​പേ​രു​ മാ​റ്റേ​ണ്ടി വ​ന്നു. യൂ​ഗോ​സ്ലാ​വി​യ​യുടെ ഭാഗമാ യിരുന്ന‍ ക്രൊ​യേ​ഷ്യ നേ​ര​ത്തെ ത​ന്നെ ലോ​ക​ഫു​ട്‌​ബോ​ളി​ന്‍റെ പ​ട്ടി​ക​യി​ല്‍ എ​ഴു​തി​ച്ചേ​ര്‍ക്ക​പ്പെ​ട്ടു. എ​ന്നാ​ല്‍ യൂ​റോ​പ്പി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ന്‍ രാ​ജ്യ​മാ​യ നോ​ര്‍ത്ത് മാ​സി​ഡോ​ണി​യ ഇ​പ്പോ​ഴാ​ണ് ഫു​ട്‌​ബോ​ള്‍ ത​ങ്ങ​ള്‍ക്കും വ​ഴ​ങ്ങു​മെ​ന്നു കാ​ണി​ച്ചു​ത​ന്ന​ത്. 1991 ല്‍ ​സ്വ​ത​ന്ത്ര​രാ​ഷ്ട്ര​മാ​യ മാ​സി​ഡോ​ണി​യ 1994ല്‍ ​യുവേ​ഫ​യി​ലും ഫി​ഫ​യി​ലും അം​ഗ​മാ​യി. എ​ന്നാ​ല്‍ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ഇ​ദം​പ്ര​ഥ​മ​മാ​യി 2020(2021) ലെ ​യൂ​റോ​ക​പ്പി​ലാ​ണ് ത​ങ്ങ​ളു​ടെ വ​ര​വ് അ​റി​യി​ക്കാ​ന്‍ സാ​ധി​ച്ച​ത്.

യൂ​റോ​ക​പ്പി​ന്‍റെ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ 2018-19 കാ​ല​യ​ള​വി​ല്‍ പ്ലേ​ഓ​ഫി​ലൂ​ടെ​യാ​ണ് യൂ​റോ​ക​പ്പ് ടൂ​ര്‍ണ്ണ​മെ​ന്‍റി​ലെ 24 ടീ​മു​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. നി​ല​വി​ല്‍ ഫി​ഫ​യു​ടെ റാ​ങ്കിം​​ഗി​ല്‍ 62-ാം സ്ഥാ​ന​ത്താ​ണ്. 2001 മു​ത​ല്‍ ദേ​ശീ​യ ടീ​മി​ല്‍ അം​ഗ​മാ​യ 37 കാ​ര​നാ​യ ഗോ​റാ​ന്‍ പാ​ന്‍ഡേ​വാ​ണ് ക്യാ​പ്റ്റ​ന്‍. രാ​ജ്യ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ​​തും (117) ഗോ​ള്‍ നേ​ടി​യ​തും ( 37) പാ​ന്‍ഡേ​വാ​ണ്.
ടീ​മി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ച​രി​ത്ര​ത്തി​ല്‍ ആ​കെ 249 മ​ല്‍സ​ര​ങ്ങ​ളി​ല്‍ 109 തോ​ല്‍വി​യും 76 വി​ജ​യ​വും 64 സ​മ​നി​ല​യും നേ​ടി​യി​ട്ടു​ണ്ട്. ലി​ക്റ്റ​ന്‍സ്റ്റൈ​നി​നെ ഒ​ന്നി​നെ​തി​രെ 11 ഗോ​ളി​നു തോ​ല്‍പ്പി​ച്ചി​ട്ടു​ണ്ട.

ഗ്രൂ​പ്പ് സി​യി​ല്‍ ഇ​ത്ത​വ​ണ ക​ന്നി​മ​ത്സ​രത്തിൽ ജൂ​ണ്‍ 13 ന് ​ബു​ക്കാ​റെ​സ്റ്റി​ല്‍ ഓ​സ്ട്രി​യ​യോ​ടു കൊ​മ്പു​കോ​ര്‍ക്കും. 17 ന് ​യു​ക്രെ​നെയും (ബു​ക്കാ​റെ​സ്റ്റ്), 21 ന് ​ആം​സ്റ്റ​ര്‍ഡാ​മി​ല്‍ ഹോ​ള​ണ്ടി​നെയും നേരിടും.


ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍