പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ ആദ്യ അട്ടിമറി. പുരുഷ സിംഗിൾസിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ ആദ്യ റൗണ്ടിൽ സ്പെയിനിന്റെ പാബ്ലൊ അൻജ്വാർ അട്ടിമറിച്ചു. നാലാം സീഡായ തീം 6-4, 7-5, 3-6, 4-6, 4-6നാണ് പരാജയപ്പെട്ടത്. റഷ്യയുടെ മുൻ ലോക ഒന്നാം നന്പർ വനിതാ താരമായ എലേന വെസ്നിനയ്ക്ക് വിജയത്തുടക്കം. 2018ൽ അമ്മയായശേഷം വെസ്നിന ആദ്യമായാണ് സിംഗിൾസ് പോരാട്ടത്തിന് ഇറങ്ങിയത്.
വനിതാ സിംഗിൾസിലെ മറ്റു മത്സരങ്ങളിൽ രണ്ടാം സീഡായ നവോമി ഒസാക്ക, 11-ാം സീഡ് പെട്ര ക്വിറ്റോവ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അതേസമയം, ജർമനിയുടെ ആംഗലിക് കെർബർ ആദ്യ റൗണ്ടിൽ പുറത്തായി.
വനിതാ സിംഗിൾസിലെ മറ്റു മത്സരങ്ങളിൽ രണ്ടാം സീഡായ നവോമി ഒസാക്ക, 11-ാം സീഡ് പെട്ര ക്വിറ്റോവ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അതേസമയം, ജർമനിയുടെ ആംഗലിക് കെർബർ ആദ്യ റൗണ്ടിൽ പുറത്തായി.