തിരുവനന്തപുരം: മികച്ച കായിക പരിശീലകനും സായി അത്ലറ്റിക് കോച്ചുമായ എം.എ. ജോര്‍ജ് ഇന്ന് സര്‍വീസില്‍നിന്നും വിരമിക്കും. എറണാകുളം കോടനാട് സ്വദേശിയായ എം.എ. ജോര്‍ജ് 30 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഇന്ന് സായ് എല്‍എന്‍സിപിയില്‍ നിന്നും പടിയിറങ്ങുന്നത്.
2010 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2010 ഏഷ്യന്‍ ഗെയിംസ്, 2013 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ഇന്ത്യന്‍ കോച്ചായിരുന്നു. കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് എം.എ. പ്രജുഷ, ഏഷ്യന്മെഡല് ജേതാക്കളായ ജോസഫ് ജി. ഏബ്രഹാം, വി. നീന, ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ എന്‍.വി. സ്നേഹ ഉള്‍പ്പെടെയുള്ളവര്‍ ജോര്‍ജിന്റെ ശിഷ്യരാണ്. മാര്‍ അത്തനേഷ്യസ് അക്കാദമിയില്‍ ഇനി പരിശീലകനാകും.