മിലാന്: യൂറോ ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ ഗംഭീരമാക്കി ഇറ്റലി. അന്താരാഷ് ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇറ്റലി 7-0ന് സാന്‍ മരിനോയെ തോല്‍പ്പിച്ചു. ഇറ്റലിയുടെ തുടര്‍ച്ചയായ ഏഴാം ജയമാണ്. റോബര്‍ട്ടോ മാന്‍സിയുടെ കീഴില്‍ ഇറ്റലി 26 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഇറ്റലിയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ തോല്‍വി അറിയാതെയുള്ള രണ്ടാമത്തെ കുതിപ്പാണിത്. 1935 മുതല്‍ 1939 വരെ ഇറ്റലിയെ 30 കളിയില്‍ തോല്‍വി അറിയിക്കാതെ മുന്നോട്ടു നയിച്ച ഇതിഹാസ പരിശീലകന് വിട്ടോറിയോ പൊസോയാണു മുന്നില്‍.
മാത്യോ പൊളിറ്റാനോ, മാത്യോ പെസിന എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇറ്റലിക്കു തകര്‍പ്പന്‍ ജയമൊരുക്കിയത്. ആദ്യ മുപ്പത് മിനിറ്റില്‍ ഇറ്റലിക്കു ദുര്‍ബലരായ സാന്‍ മരിനോയുടെ വലകുലുക്കാനായില്ല. 31-ാം മിനിറ്റില്‍ ഫെഡറികോ ബെര്‍ണാഡെസ്കി ഇറ്റലിയെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റ് കഴിഞ്ഞ് ജിയാന്‍ മാര്‍കോ ഫെറാറി ഇറ്റലിയുടെ ലീഡ് ഉയര്‍ത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ പൊളിറ്റാനോ (49’) ഇറ്റലിയുടെ ലീഡ് മൂന്നാക്കി. ആന്ദ്രെ ബെലോട്ടി നാലാമത്തെയും പെസിന അഞ്ചാം ഗോളും നേടി. മികച്ചൊരു വോളിയിലൂടെ പൊളിറ്റാനോയും ക്ലേസ് റേഞ്ചില്‍നിന്നു പെസിനയും ആറാമത്തെയും ഏഴാമത്തെയും ഗോളുകള്‍ നേടി.