മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി പുറത്തുവിട്ടു. ഇന്ത്യയുടെ 90കളിലെ ജഴ്സിയെ ഓര്‍മിപ്പിക്കുന്ന വിധത്തിലുള്ളതാണു ന്യൂസിലന്‍ഡിനെതിരേയുള്ള ഫൈനലിന്റെ ജേഴ്സി. സതാംപ്ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണു മത്സരം. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ജഴ്സി സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്.