മിലാന്: അത്ലാന്തയെ യൂറോപ്പിലെതന്നെ മികച്ചൊരു ക്ലബ്ബാക്കിയെടുത്ത ജിയാനി പിയറോ ഗാസ്പെറിനി പരിശീലകനായുള്ള ആദ്യകിരീടം തേടി ഇന്ന് ഇറ്റാലിയന്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ യുവന്റസിനെ റെജിയോ എമിലയില്വച്ചു നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്.
അഞ്ചു വര്‍ഷമായി അത്ലാന്തയെ പരിശീലിപ്പിക്കുന്ന ഗാസ്പെറിനി, ക്ലബ്ബില്‍ വിപ്ലവകരമായ മാറ്റങ്ങളാണു വരുത്തിയത്. 1963ലെ ഇറ്റാലിയന്‍ കപ്പിനുശേഷമൊരു ട്രോഫിയാണ് അത്ലാന്ത ലക്ഷ്യമിടുന്നത്. 1987, 1996, 2019 വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പായി. ഇന്നത്തെ മത്സരത്തില്‍ കാണികള്‍ക്കു പ്രവേശനമുണ്ടാകും. ഒരു വര്‍ഷത്തിനു ശേഷമാണ് ഇറ്റലിയുടെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ കാണികളെത്തുക. റെജിയോ എമിലയിലെ മാപെയ് സ്റ്റേഡിയത്തില്‍ ഇന്നത്തെ മത്സരത്തില്‍ 20 ശതമാനം കാണികളെ പ്രവേശിപ്പിക്കും. സീരി എ ക്ലബ് സസൗളോയുടെ ഹോം ഗ്രൗണ്ടാണിത്.
തുടര്‍ച്ചയായ മൂന്നാം സീസണിലും അത്ലാന്ത ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ യുവന്റസിന്റെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട പ്രവേശനം അത്ലാന്തയെ ആശ്രയിച്ചാണ്. ഞായറാഴ്ച നടക്കുന്ന സീരി എ മത്സരത്തില്‍ അത്ലാന്ത എസി മിലാനെ തോല്‍പ്പിച്ചാല്‍ യുവന്റസിനു നാലാം സ്ഥാനത്തെത്താനുള്ള സാധ്യതകള്‍ ഉണ്ട്.
യുവന്റസ് പരിശീലകന് ആന്ദ്രെ പിര്ലോയ്ക്കിത് സമ്മിശ്രമായ സീസണാണ്. ജനുവരില്‍ നാപ്പോളിയെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേടിക്കഴിഞ്ഞ ശേഷം രണ്ടാം കിരീടം നേടാനുള്ള അവസരമാണ് പിര്‍ലോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച സീരി എയില്‍ ബൊളോഗ്നയ്ക്കെതിരേയുള്ള മത്സരത്തിന്റെ ഫലമനുസരിച്ചാകും യുവന്റസിനു ചാമ്പ്യന്‍സ് ലീഗ് പ്രവേശന മോഹങ്ങള്‍.
സീരി എ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് അത്ലാന്ത ഇത്തവണ നടത്തിയിരിക്കുന്നത്. ആദ്യമായി രണ്ടാം സ്ഥാനത്തെത്തി. പോയിന്റ് കണക്കിലും ഉയര്‍ന്നു. 78 പോയിന്റാണ് ഇപ്പോള്‍. ഈ സീസണില്‍ 23 ജയം നേടുകയും ചെയ്തു. ഈ ലീഗ് സീസണില്‍ ഇതുവരെ 90 ഗോളുമായി ഒന്നാമതെത്തുകയും ചെയ്തു.
ഉയര്‍ച്ച-താഴ്ചകളും പിഴവുകളും നിറഞ്ഞ ഈ സീസണിലെ നിര്‍ണായകമായ അവസാന മത്സരത്തിനു 14-ാം ഇറ്റാലിയന്‍ കപ്പ് നേടി ആത്മവിശ്വാസത്തോടെ ഇറങ്ങാനാണു പിര്‍ലോയുടെ സംഘത്തിന്റെ ലക്ഷ്യം. ചാമ്പ്യന്‍സ് ലീഗിലും പ്രവേശിക്കാനായില്ലെങ്കില്‍ യുവന്റ്സിനു സാമ്പത്തിക പ്രതിസന്ധി അധികമാകും.