കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്സ്മാന് എബി ഡിവില്യേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നില്ല. ഇന്ത്യയില്‍ നടക്കുന്ന 2021 ട്വന്റി 20 ലോകകപ്പില്‍ ഡിവില്യേഴ്സ് ഉണ്ടാകുമെന്നു നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിരമിക്കാനുള്ള ഡിവില്യേഴ്സിന്റെ തീരുമാനം അന്തിമമാണെന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അറിയിച്ചു.
2018ലാണ് ഡിവില്യേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. അതിനുശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ സജീവമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനമാണു നടത്തിക്കൊണ്ടിരുന്നത്. ഈ സീസണില്‍ താരം മികച്ച ഫോമിലായിരുന്നു. ഈ പ്രകടനത്തോടെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം താരമുണ്ടാകുമെന്നു സൂചനകള്‍ വന്നിരുന്നു.
ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക താരവുമായി സംസാരിച്ചുവെന്നും അദ്ദേഹം വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു.